കെഎഫ്‌സിയിലേത് എലിയല്ല, ചിക്കന്‍ തന്നെ
കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡായ കെഎഫ്‌സിയില്‍ നിന്നും ചിക്കന്‍ വാങ്ങിയ യുവാവിന് ഫ്രൈ ചെയ്ത എലിയെയാണ് ലഭിച്ചതെന്ന പരാതിയില്‍ വഴിത്തിരിവ്. യുവാവിന് ലഭിച്ചത് എലിയല്ലെന്നും ശരിയായ ചിക്കന്‍ തന്നെയാണെന്നും ലാബില്‍ നടത്തിയ റിപ്പോര്‍ട്ട് പറയുന്നു. പരാതിക്കാരന്റെ വക്കീലാണ് ലാബില്‍ പരിശോധന നടത്തിയത്.
അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലറ്റില്‍ വെച്ച് ഡിവോറൈസ് ഡിക്‌സണ്‍ എന്ന യുവാവാണ് ചിക്കന്‍ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തി കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു എലിയുടെ ആകൃതിയിലുള്ള ഫ്രൈ കണ്ടെത്തിയത്. ഡിക്‌സണ്‍ ഉടന്‍ കെഎഫ്‌സിയുടെ ഔട്ട്‌ലറ്റുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ പരാതി ഗൗരവമായി പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് പറയുന്നു.

ഇതിനു പിന്നാലെ തനിക്കു ലഭിച്ച ഫ്രൈയുടെ ചിത്രമടക്കം ഡിക്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം മണിക്കൂറുകള്‍ക്കം ലോകമെമ്പാടും വൈറലായി. ലോകത്തെ തീറ്റപ്രിയരുടെ ഇഷ്ട ഭക്ഷണമാണ് കെഎഫ്‌സി എന്നതുകൊണ്ടുതന്നെ, ഗൗരവത്തിലാണ് പലരും ചിത്രം ഷെയര്‍ ചെയ്തതും കമ്പനിയിയുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചതും.
സംഭവം വിവാദയമായതോടെ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഡിക്‌സണെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഡിക്‌സണ് ലഭിച്ച ഫ്രൈ ചിക്കന്റേതാണോ എലിയുടേതാണോ എന്ന് പരിശോധിച്ചാല്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ എന്നാണ് കമ്പനി വാദിച്ചത്. ഫ്രൈ ചിക്കന്‍ ആണെന്ന് ബോധ്യമായതോടെ കെഎഫ്‌സി ഡിക്‌സണ് എതിരെ മാനനഷ്ടക്കേസ് നല്‍കിയേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications