ഹരിത പടക്കങ്ങള്‍ക്ക് പുകയും ശബ്ദവുമില്ലേ? പരമ്പരാഗത പടക്കങ്ങളില്‍ നിന്ന് എന്താണ് വ്യത്യാസം
ദീപാവലിയുടെ സന്തോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നത്. ദീപങ്ങള്‍ തെളിച്ചും ലക്ഷ്മി ദേവിയെ ആരാധിച്ചും ദീപാവലി ആഘോഷിക്കുന്നതിനൊപ്പം സന്തോഷം പകരുന്നതാണ് പടക്കങ്ങള്‍ പൊട്ടിക്കുന്നത്. എന്നാല്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് വര്‍ഷങ്ങളായി പരിസ്ഥിതിക്ക് വലിയൊരു ആശങ്കയായി ഉയര്‍ന്നുവന്നിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍. പടക്കം പൊട്ടിക്കുമ്പോള്‍ അന്തരീക്ഷം മുഴുവന്‍ പുകയില്‍ മുങ്ങുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാഴ്ച്ചയാണ്.
രൂക്ഷമായ വായു മലിനീകരണം കാരണം ഇക്കുറിയും കര്‍ശന നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹരിത പടക്കങ്ങള്‍ മാത്രമേ പൊട്ടിക്കാന്‍ അനുവാദമുള്ളൂ. അതും രാത്രി എട്ടു മണി മുതല്‍ 10 മണി വരെ മാത്രം. ഒക്ടോബര്‍ 18 മുതല്‍ 21 വരെ മാത്രമാണ് രാജ്യതലസ്ഥാനത്ത് പടക്കങ്ങള്‍ കത്തിക്കാനാകൂ. ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സുപ്രീംകോടതി അനുമതിയുടെ ചുവടുപിടിച്ച് കേരളവും പരിസ്ഥിതി സൗഹൃദ ഹരിത പടക്കങ്ങള്‍ മാത്രമേ ദീപാവലിക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ഉത്തരവിറക്കിയിട്ടുണ്ട്.

എന്താണ് ഹരിത പടക്കങ്ങള്‍ എന്ന് നോക്കാം; പരമ്പരാഗത പടക്കങ്ങളില്‍ നിന്ന് എന്താണ് ഇവയ്ക്ക് വ്യത്യാസം.
പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് പരിസ്ഥിതിക്ക് സുരക്ഷിതമായ ബദലാണ് ഹരിത പടക്കങ്ങള്‍. പരമ്പരാഗത പടക്കങ്ങള്‍ പൊട്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതികവും ആരോഗ്യപരവുമായ ആഘാതം കുറയ്ക്കാനാണ് ഇത് വികസിപ്പിച്ചെടുത്തത്. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഹരിത പടക്കങ്ങള്‍ വികസിപ്പിച്ചെടുത്തത്. ഇവയില്‍ കുറഞ്ഞ അളവിലാണ് അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നത്. ചാരമില്ലാതെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന പടക്കങ്ങളില്‍ ഹെവി മെറ്റല്‍ അധിഷ്ഠിത സംയുക്തങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇതാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടം. പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് ഹാനികരമായ രാസവസ്തുക്കള്‍ ഹരിത പടക്കങ്ങളില്‍ കുറഞ്ഞ അളവിലാണ് അടങ്ങിയിട്ടുള്ളത്. ഇവ ഒരളവു വരെ പരിസ്ഥിതി സൗഹൃദവുമാണ്. ശബ്ദമലിനീകരണവും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.
ഹരിത പടക്കങ്ങള്‍ 30% വരെ വായു മലിനീകരണം കുറയ്ക്കുന്നു. പൊടി അടിച്ചമര്‍ത്തുന്ന ഘടകങ്ങള്‍ ഇവയില്‍ ഉപയോഗിക്കുന്നുണ്ട്. ഇത് സള്‍ഫര്‍ ഡൈ ഓക്സൈഡ്, നൈട്രജന്‍ ഡൈ ഓക്സൈഡ് എന്നിവയുള്‍പ്പെടെയുള്ള ദോഷകരമായ വാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നു.
പരമ്പരാഗത പടക്കങ്ങളിലെ ശരീരത്തിന് ഹാനികരമായ വിഷപദാര്ത്ഥങ്ങള്ക്കു പകരം ഇവയില്‍ അപകടം കുറഞ്ഞ സംയുക്തങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത പടക്കങ്ങളുടെ ശബ്ദ നില 160+ ഡെസിബെല്ലുമായി താരതമ്യം ചെയ്യുമ്പോള്‍, ഇവയുടെ ശബ്ദ നില 110-125 ഡെസിബെലാണ്.
ഹരിത പടക്കങ്ങള്‍ മൂന്നായി തരം തിരിച്ചിരിക്കുന്നു
സേഫ് വാട്ടര്‍ ആന്‍ഡ് എയര്‍ റിലീസര്‍ - പൊടിയുടെ തീവ്രത കുറയ്ക്കാന്‍ നേര്‍ത്ത ജലത്തുള്ളികള്‍ പുറപ്പെടുവിക്കുന്നു
സേഫ് മിനിമല്‍ അലുമിനിയം - സുരക്ഷിതമായ അളവില്‍ അലുമിനിയം അടങ്ങിയിട്ടുള്ള ഇവ ശബ്ദം കുറഞ്ഞവയാണ്.
സേഫ് തെര്‍മൈറ്റ് ക്രാക്കര്‍ - പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ അടങ്ങിയിട്ടില്ലാത്തതിനാല്‍ കുറഞ്ഞ പുക പുറപ്പെടുവിക്കുന്നു.
ദീപാവലി സമയത്ത് ഡല്‍ഹിയില്‍ പുറത്തുനിന്ന് എത്തിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങളെക്കാള്‍ കൂടുതല്‍ വായു മലിനീകരണം ഉണ്ടാക്കുന്നത് എന്നാണ് സുപ്രീം കോടതി നിരീക്ഷണം. ഡല്‍ഹി എന്‍സിആറിന് പുറത്തുനിന്ന് തലസ്ഥാനത്തേക്ക് പടക്കങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിത പടക്കങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ നിര്‍മാതാക്കളുടെ ലൈസന്‍സ് വരെ റദ്ദാക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നല്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications