കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍സിടിസി ട്രെയിന്‍ ബുക്കിംഗ് ഏപ്രില്‍ 15ന് പുനരാരംഭിക്കുമോ? സത്യാവസ്ഥ ഇങ്ങനെ, മന്ത്രാലയം പറയുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ റെയില്‍വേ മന്ത്രാലയം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചിരുന്നു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഏപ്രില്‍ 15 മുതല്‍ റെയില്‍വേ ട്രെയിന്‍ ബുക്കിംഗുകള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് ഇതിലെ സത്യാവസ്ഥ. റെയില്‍വേ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് പുറമേ 15ന് എന്താണ് നടക്കുകയെന്നും റെയില്‍വേ വിശദീകരിച്ചു.

1

റെയില്‍വേ മന്ത്രാലയം ഏപ്രില്‍ 15ന് ബുക്കിംഗ് പുനരാരംഭിക്കില്ലെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രചാരണം വ്യാജമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം പറഞ്ഞു. പ്രചാരണങ്ങളില്‍ നടക്കുന്നത് പോലെ ഏപ്രില്‍ 14ന് ശേഷമുള്ള ബുക്കിംഗുകള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നില്ല. അതുകൊണ്ട് പുതിയ പ്രഖ്യാപനം അക്കാര്യത്തില്‍ ആവശ്യമില്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. നേരത്തെ ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ ട്രെയിന്‍ ബുക്കിംഗുകള്‍ ആരംഭിക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായും വന്നിരുന്നു.

ട്രെയിനുകള്‍ ഓടാി തുടങ്ങുമോ ബുക്കിംഗ് ആരംഭിക്കുമോ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ നേരത്തെ പലരും പ്രകടിപ്പിച്ചിരുന്നു. ഈ വാര്‍ത്ത സത്യമാണെന്ന് പോലും പലരും കരുതിയിരുന്നു. മന്ത്രാലയം തന്നെ വ്യക്തമാക്കിയതാണ് ഏപ്രില്‍ 14 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയതെന്ന്. ഈ ദിവസങ്ങളില്‍ ട്രെയിന്‍ ബുക്ക് ചെയ്തവര്‍ക്ക് ക്യാന്‍സലേഷന്‍ സൗകര്യവും, മുഴുവന്‍ തുക റീഫണ്ടും നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചതാണ്. അതേസമയം ഏപ്രില്‍ 15ന് ശേഷമുള്ള വിന്‍ഡോ ബുക്കിംഗുകള്‍ നേരത്തെ തന്നെ റദ്ദാക്കിയതാണ്. ഇപ്പോഴും ഏപ്രില്‍ 15ന് ശേഷമുള്ള റിസര്‍വേഷന്‍ ഐആര്‍സിടിസിയില്‍ ലഭ്യമാണ്.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

ലോക്ഡൗണ്‍ കാലത്തും ബുക്കിംഗ് സൗകര്യം ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് റെയില്‍വേ അറിയിച്ചതാണ്. അതുകൊണ്ട് ഏപ്രില്‍ 15വരെ കാത്തിരിക്കേണ്ടതുമില്ല. 120 ദിവസത്തിന് താഴെയായിരിക്കണം ബുക്ക് ചെയ്യുന്ന കാലാവധി. ട്രെയിന്‍ സ്റ്റാറ്റസും പുതിയ ട്രെയിന്‍ വിവരങ്ങളും സൈറ്റില്‍ ഇപ്പോഴും ലഭ്യമാവുന്നുണ്ട്. ഈ വാര്‍ത്ത പുറത്തുവന്ന ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് സെര്‍ച്ചിംഗ് നടന്നത്. ഗൂഗില്‍ ട്രെന്‍ഡ്‌സില്‍ ഏപ്രില്‍ രണ്ട് വരെ ഈ വാര്‍ത്ത വായിച്ചവര്‍ വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം ഇത് വീണ്ടും വര്‍ധിച്ചിരുന്നു. ജനങ്ങള്‍ ട്രെയിന്‍ ബുക്കിംഗിനായി കാത്തിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാണ്.

English summary
do irctc train booking start from april 15 its incorrect
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X