കാന്തപുരത്തിന്റെ എല്ലാ വീക്ഷണങ്ങളോടും യോജിപ്പില്ല; മലേഷ്യന്‍ പ്രധാനമന്ത്രി മര്‍ക്കസിലേക്ക്

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ എല്ലാ വീക്ഷണങ്ങളോടും യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം. കോഴിക്കോട് മര്‍ക്കസിലേക്ക് വരുന്നതിന് മുമ്പ് ബ്രിക്‌സ് ഉച്ചകോടിക്കിടെ എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മലേഷ്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശമുണ്ടെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

സൗദി അറേബ്യ ഇനി എന്തുചെയ്യും? ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചു, ഇന്ത്യക്കും കനത്ത തിരിച്ചടി
സൗദി അറേബ്യ ഇനി എന്തുചെയ്യും? ഹൂതികള്‍ ബാബുല്‍ മന്തിബ് പിടിച്ചു, ഇന്ത്യക്കും കനത്ത തിരിച്ചടി

സ്ത്രീകള്‍ വീടുകളില്‍ അടങ്ങിയിരിക്കണം എന്ന കാന്തപുരത്തിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. കാന്തപുരം വലിയ അധ്യാപകനാണ്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. മലേഷ്യയിലെ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാര്‍ഥിനികളാണ്. തന്റെ ഭാര്യ ഡോക്ടറാണ്. പെണ്‍മക്കള്‍ക്കും പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ടെന്നും അന്‍വര്‍ ഇബ്രാഹീം പറഞ്ഞു. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെത്തി മുഖ്യമന്ത്രി വിജയിയെ കാണാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹം വിദേശത്തായതിനാല്‍ മറ്റൊരിക്കല്‍ ചര്‍ച്ച നടത്തുമെന്നും അന്‍വര്‍ ഇബ്രാഹീം പറഞ്ഞു.

malasian pm kanthapuram-

അന്‍വര്‍ ഇബ്രാഹിമിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഞായറാഴ്ച കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വൈദ്യരങ്ങാടി, രാമനാട്ടുകര മുതല്‍ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതല്‍ കുന്നമംഗലം, മടവൂര്‍ വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം
ഇറാന്‍ ആക്രമിച്ചേക്കും; യുഎഇ മറ്റൊരു വഴി ആലോചിക്കുന്നു, ഒരു എഐ കേന്ദ്രത്തിന് പകരം ഒന്നിലധികം

സന്ദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട് കനത്ത സുരക്ഷയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഏര്‍പ്പെടുത്തുന്ന സമാന സുരക്ഷാക്രമീകരണങ്ങളാണ് അന്‍വര്‍ ഇബ്രാഹിമിനും ഒരുക്കിയിരിക്കുന്നത്. വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്നുള്ളവ പടനിലം, കളരിക്കണ്ടി, വരട്ട്യാക്ക്, പെരിങ്ങളം വഴിയും മുക്കം ഭാഗത്തുനിന്നുള്ളവ ചെത്തുകടവ്, പെരിങ്ങളം വഴിയും നഗരത്തിലെത്തണം.

കണ്ണൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ എലത്തൂര്‍, പാവങ്ങാട്, നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്തുനിന്നുള്ളവ ഇടിമൂഴിക്കല്‍, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍ വഴിയും പ്രവേശിക്കണം. സിറ്റി ഭാഗത്തുനിന്നും മലാപ്പറമ്പില്‍നിന്നും കുന്നമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മെഡിക്കല്‍ കോളജ്, മുണ്ടിക്കല്‍ താഴം, കോട്ടാംപറമ്പ്, മനത്താനത്ത് റോഡ് വഴി പോകണം.

മലാപ്പറമ്പ് കുന്നമംഗലം മടവൂര്‍ റോഡുകളില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. വിഐപി കടന്നുപോകുന്ന സമയത്ത് റൂട്ടില്‍ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാര്‍ നേരത്തേ പുറപ്പെടണം.

ഒമാന്‍ പ്ലാന്‍ വിജയിച്ചാല്‍ ഗള്‍ഫില്‍ ആഹ്ലാദം; ആറു മാസത്തിനിടെ ആദ്യം, 7 രാജ്യങ്ങള്‍ ഒന്നിച്ചിരിക്കും
ഒമാന്‍ പ്ലാന്‍ വിജയിച്ചാല്‍ ഗള്‍ഫില്‍ ആഹ്ലാദം; ആറു മാസത്തിനിടെ ആദ്യം, 7 രാജ്യങ്ങള്‍ ഒന്നിച്ചിരിക്കും

ഞായറാഴ്ച വൈകീട്ട് 6.30ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മലേഷ്യന്‍ പ്രധാനമന്ത്രി 7.30 മുതല്‍ രാത്രി 9.30 വരെ കാരന്തൂര്‍ മര്‍കസില്‍ ഉണ്ടാകും. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക്സലന്‍സ് അവാര്‍ഡ് എപി അബൂബക്കര്‍ മുസ്ലിയാര്‍ അദ്ദേഹത്തിന് സമ്മാനിക്കും. തുടര്‍ന്ന് മടവൂര്‍ സിഎം മഖാമിലെത്തുന്ന അദ്ദേഹം 20 മിനിറ്റ് ചെലവഴിച്ചശേഷം രാത്രി 10ന് താമസസ്ഥലത്തേക്ക് മടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+