രാഷ്ട്രീയ പാര്‍ട്ടികളുടെ റാലി അനുവദിക്കരുത്; സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി
മുംബൈ: കോവിഡ് കാലത്ത് സംസ്ഥാനത്ത് ഒരു രാഷ്ട്രീ പാര്‍ട്ടികളുടേയും റാലി നടത്താന്‍ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. നവി മുംബൈയിൽ വരാനിരിക്കുന്ന വിമാനത്താവളത്തിന് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം വലിയ റാലി നടന്നിരുന്നു. 25000 ത്തിലധികം പേരായിരുന്നു ഈ റാലിയില്‍ പങ്കെടുത്തത്. ഇതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. കോവിഡ് വ്യാപനം കുറയുന്നത് വരേയെങ്കിലും ഇവര്‍ക്ക് കാത്തിരുന്നൂകൂടെയെന്നും കോടതി ചോദിച്ചു.
കോടതികള്‍ അടച്ച് അവിടെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരക്കണക്കിന് പേരെ ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. ഭാവിയില്‍ ഇത്തരത്തിലുള്ള എല്ലാവിധ റാലികളും ആള്‍ക്കുട്ടങ്ങളും തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. സര്‍ക്കാറിന് അതിന് കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് വിഷയത്തില്‍ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കുന്നു.

വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എന്നാൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആളുകൾ ഇതിനകം തന്നെ അതിന്‍റെ പേരിനെ ചൊല്ലി റാലികൾ സംഘടിപ്പിക്കുകയാണ് "പരമാവധി 5,000 ആളുകളുണ്ടാകുമെന്നായിരുന്നു ഞങ്ങൾ ആദ്യം കരുതിയത്. എന്നാല്‍ റാലിയിൽ 25,000 ആളുകളുണ്ടെന്ന് മനസ്സിലായി. കോവിഡ് -19 അവസാനിക്കുന്നതുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാനാവില്ലേ?" ഹൈക്കോടതി ചോദിച്ചു.
Recommended Video
നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രാദേശിക നേതാവായ അന്തരിച്ച ഡി ബി പാട്ടീലിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ആഴ്ച സിബിഡി ബെലാപൂർ മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി നടന്നത്. അന്തരിച്ച ശിവസേന മേധാവി ബാൽ താക്കറെയുടെ പേര് വിമാനത്താവളത്തിന് ഇടാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കൂടിയായിരുന്നു പ്രതിഷേധം.












Click it and Unblock the Notifications