തൊലിവെളുപ്പുണ്ടായിട്ട് കാര്യമില്ലെന്ന് സിനിമാതാരം നന്ദിത ദാസ്
ചെന്നൈ: തൊലിവെളുപ്പ് ഉണ്ടായിട്ട് കാര്യമില്ലെന്ന് നടി നന്ദിത ദാസ്. സൗന്ദര്യത്തിലല്ല ഒരാളുടെ വ്യക്തിത്വവും കഴിവും അളക്കപ്പെടേണ്ടത്. തൊലി വെളുത്തതുകൊണ്ട് അയാള്‍ നല്ല കഴിവുള്ള ആളാണെന്ന് വിലയിരുത്തപ്പെടുകയാണ് നിലവിലുള്ളതെന്ന് നന്ദിത പറഞ്ഞു.
ഇപ്പോഴുള്ള സൗന്ദര്യ സങ്കല്‍പ്പത്തിന്റെ പുറകെ പോകാന്‍ നന്ദിതയ്ക്ക് താല്‍പര്യമില്ല. നിലവിലുള്ള സൗന്ദര്യ സങ്കല്പത്തിന് അനുസൃതമായി ജീവിക്കുന്നത് അത്ര എളുപ്പമല്ലെന്നും താരം പറഞ്ഞു. ബ്രേക്കിംഗ് ബ്യൂട്ടി സ്റ്റീരിയോടൈപ്‌സ് എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നന്ദിത.

ഒരു സിനിമയില്‍ വിദ്യാസമ്പന്നയായ യുവതിയുടെ വേഷം അവതരിപ്പിക്കാന്‍ എന്നോട് സംവിധായകന്‍ തൊലി കുറച്ച് വെളുപ്പിക്കാമോ എന്നു ചോദിച്ചിരുന്നു. കാരണം, കറുത്ത തൊലിയുള്ളവര്‍ ദരിദ്രരും സാധാരണക്കാരുമാണെന്നുള്ള നിലപാടാണ് പൊതുവിലുള്ളത്. കറുത്ത തൊലി ഗ്രാമീണ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മാത്രമേ ഉചിതമാകൂ എന്ന നിലപാട് മാറേണ്ടിയിരിക്കുന്നു.
ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത് ഫെയര്‍നെസ് ക്രീമുകളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും കടന്നുക്കയറ്റമാണ്. ജനങ്ങളില്‍ അത്രമാത്രം ഇവ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നുവെന്നും നന്ദിത പറഞ്ഞു. കറുത്തുപോയവര്‍ അതു മറയ്ക്കാന്‍ ഫോട്ടോഷോപ്പിന്റെ സഹായം തേടുന്നു. ഇത്തരത്തിലാണ് ഇപ്പോഴത്തെ സൗന്ദര്യ സങ്കല്പങ്ങളുടെ പോക്കെന്നും താരം പറഞ്ഞു.












Click it and Unblock the Notifications