Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെങ്കില്‍ വിഎസിനും പങ്കുണ്ട്; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ചതിന് സിപിഎമ്മിന് പങ്കുണ്ടെങ്കില്‍ വിഎസിനും പങ്കുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്‍ക്കത്തയില്‍ നടക്കുന്ന പാര്‍ട്ടി പ്ലീനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മോളനത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.

പാര്‍ട്ടിയില്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവാണ് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടിയേയും വിഎസിനേയും രണ്ടായി കാണേണ്ടതില്ല. വിഎസ് പാര്‍ട്ടിയുടെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.

sithram yechury

നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ യുവത്വവും അനുഭവപരിചയവും പ്രധാന ഘടകമാണ്. വയസ്സിന്റെ കാര്യത്തില്‍ അയവില്ലാത്ത നിലപാട് എടുക്കാന്‍ കഴിയില്ല, മുന്നണി വിപുലീകരണത്തില്‍ സംസ്ഥാന ഘടകമാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക, വര്‍ഗീയതയെ ചെറുക്കുന്നതിന് സംഘടനയെ സജ്ജമാക്കുക എന്നിവയാണ് ഡിസംബര്‍ 27ന് ആരംഭിക്കുന്ന സിപിഎം പാര്‍ട്ടി പ്ലീനത്തിന്റെ അജണ്ട എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+