മദ്യപാനം പാടില്ല, സ്ഥിരമായ ഖാദി ധരിക്കണം: അംഗങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശവുമായി കോണ്‍ഗ്രസ്
ദില്ലി: സംഘടന തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും പൊതുവേദികളിൽ പാർട്ടിയുടെ നയങ്ങളെയും പരിപാടികളെയും ഒരിക്കലും വിമർശിക്കാതിരിക്കുകയും ചെയ്യണമെന്നാണ് എ ഐ സി സിയുടെ പുതിയ നിര്‍ദേശം.
അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം പാര്‍ട്ടിക്ക് നല്‍കുകയും വേണം. പാര്‍ട്ടിയിലേക്ക് പുതിയതായി ചേരാനുദ്ദേശിക്കുന്നവര്‍ക്കായുള്ള പുതിയ അപേക്ഷ ഫോറമിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ അനധികൃതമായ സ്വത്ത് സമ്പാദിക്കില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി കായികപരമായ അധ്വാനത്തിന് തയ്യാറാവുമെന്നും സത്യവാങ്മൂലം നല്‍കണം.

അതേസമയം, ഇത് പാര്‍ട്ടിയുടെ പുതിയ നയമല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇത് ഞങ്ങളുടെ പാർട്ടി ഭരണഘടനയുടെ ഭാഗമാണ്. പലരും ഇക്കാര്യം മറന്ന് പോയി. ഇത് എപ്പോള്‍ എല്ലാവരേയും ഒര്‍മ്മിപ്പിക്കു മാത്രമാണ് ചെയ്യുന്നത്. പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകനും അച്ചടക്കം അത്യാവശ്യമാണ്. അതില്ലാത്തതിന്റെ അനുഭവം പാര്‍ട്ടിക്ക് സമീപ കാലത്ത് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത് എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.
സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍

പുതിയ അംഗങ്ങൾ ഉൾപ്പെടെ എല്ലാ കോൺഗ്രസ് അംഗങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാമ് കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയും വ്യക്തമാക്കിയത്. നവംബർ 1 നാണ് കോൺഗ്രസ് അംഗത്വ വിതരണം ആരംഭിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് അടുത്ത വർഷം മാർച്ച് 31 വരെ അംഗത്വ വിതരണം തുടരും.

പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗീകരിച്ച ഷെഡ്യൂൾ അനുസരിച്ച് അടുത്ത വർഷം ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിലാണ് പുതിയ കോൺഗ്രസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പലവിധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ അംഗത്വ പ്രവർത്തനത്തിന്റെ രീതികളും മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്യാൻ ഒക്ടോബർ 26 ന് പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.

അംഗത്വ ഫോമിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർക്കായി പാര്‍ട്ടി 10 നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സ്ഥിരമായി ഖാദി ധരിക്കുന്നയാളാണ്. മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നു,ഏതെങ്കിലും രൂപത്തിലുള്ള സാമൂഹിക വിവേചനത്തില്‍ വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല, മത, ജാതി വ്യത്യാസമില്ലാതെ പെരുമാറും എന്നിവയാണ് സത്യവാങ്മൂലത്തില്‍ പ്രവര്‍ത്തകര്‍ നല്‍കേണ്ടത്

"മതേതരത്വം, സോഷ്യലിസം, ജനാധിപത്യം എന്നിവയുടെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഞാൻ നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നു" എന്നും ഒരു അംഗം പ്രസ്താവിക്കേണ്ടതുണ്ട്. പാർട്ടി ഫോറങ്ങളിലൂടെയല്ലാതെ, പാർട്ടിയുടെ സ്വീകാര്യമായ നയങ്ങളെയും പരിപാടികളെയും ഞാൻ നേരിട്ടോ അല്ലാതെയോ പരസ്യമായി അല്ലെങ്കിൽ പ്രതികൂലമായും വിമർശിക്കില്ലെന്ന ഉറപ്പും നല്‍കണം.

അംഗത്വ ഫോമിന്റെ ഭാഗമായി, എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമവും പുരോഗതിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും, പാർലമെന്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ സമാധാനപരവും ഭരണഘടനാപരവുമായ മാർഗങ്ങളിലൂടെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം പാർട്ടിക്ക് ഉണ്ടെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. അവസരങ്ങളിലും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അവകാശങ്ങളിലും സമത്വമുള്ള ഒരു ഭരണം സ്ഥാപിക്കാനും കോൺഗ്രസ് ശ്രമിക്കുന്നു, കൂടാതെ പുതിയ അംഗത്വ രൂപമനുസരിച്ച് ലോക സമാധാനവും സമൂഹത്തിൽ സാർവത്രിക സാഹോദര്യവും കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications