Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുത്; യുപിയില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മതപരമായ പരിപാടികളില്‍ മൈക്ക് ഉപയോഗിക്കാമെങ്കിലും, പരിസരത്തിന് പുറത്ത് ശബ്ദം കേള്‍ക്കരുതെന്നും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി. ഈദ്, അക്ഷയതൃതീയ അടക്കമുള്ള ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം.

ക്രമസമാധാന അവലോകന യോഗത്തില്‍, പുതിയ സ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച് അവരുടെ ആരാധനാരീതികള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മൈക്കുകള്‍ ഉപയോഗിക്കാമെങ്കിലും മൈക്രോഫോണില്‍ നിന്നുള്ള ശബ്ദം പരിസരത്തിന് പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

yogi

മറ്റുള്ളവര്‍ക്ക് ശബ്ദം കൊണ്ട് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പുതിയ സ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കരുതെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) മുതല്‍ എഡിജി വരെ അടുത്ത 24 മണിക്കൂറിനുള്ളില്‍ മതനേതാക്കളുമായും സമൂഹത്തിലെ മറ്റ് പ്രമുഖരുമായും സംസാരിക്കണം. റോഡുകളില്‍ ഗതാഗത തടസ്സം കൂടാതെ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി, അധികാരികളുടെ അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുതെന്ന് പറഞ്ഞു.

ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ്, സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് സംഘാടകരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഘോഷയാത്രകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ. പുതിയ ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ്, പോലീസ് ഉദ്യോഗസ്ഥരുടെ അവധിയും മെയ് 4 വരെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ഹനുമാന്‍ ജയന്തി ദിനത്തോട് അനുവബന്ധിച്ച് ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ദില്ലിയിലെ ജഹാംഗീര്‍ പുരി മേഖലയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷം സമീപ സംസ്ഥാനങ്ങളിലേക്കും പടര്‍ന്നേക്കുമോ എന്ന ആശങ്കയുണ്ട്.

ദില്ലി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം ഉണ്ട്. ഇന്നലെ വൈകീട്ട് ജഹാംഗീര്‍ പുരിയില്‍ നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് കല്ലേറുണ്ടായതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. നിരവധി വാഹനങ്ങളും അക്രമസംഭവങ്ങളില്‍ തകര്‍ന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പരിക്കേറ്റതോടെയാണ് കൂടുതല്‍ പോലീസിനെ അധികൃതര്‍ പ്രദേശത്ത് വിന്യസിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+