ഇന്ത്യയില്‍ 5 ജി സാങ്കേതികവിദ്യ നടപ്പിലാക്കരുത്; ദില്ലി ഹൈക്കോടതിയെ സമീപിച്ച് നടി ജൂഹി ചൗള
മുംബൈ: ലോകമെങ്ങും 5 ജി വയര്‍ലെസ് നെറ്റ് വര്‍ക്കിനായുള്ള കാത്തിരിപ്പിലാണ്. ഇന്ത്യയും അടുത്തിടെ 5 ജി പരീക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ 5ജി സാങ്കേതിക വിദ്യയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജൂഹി ചൗള. ഇതിനായി താരം ഇപ്പോള്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പൗരന്മാര്‍, മൃഗങ്ങള്‍, സസ്യജന്തുജാലങ്ങള്‍ എന്നിവയില്‍ വികിരണ പ്രത്യാഘാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് താരം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്നും താരം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും താന്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് സി ഹരിശങ്കര്‍ ജൂണ്‍ 2 ന് വാദം കേള്‍ക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി.

പഠനം നടത്തണം
5 ജി സാങ്കേതിക വിദ്യ മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തണമെന്ന് ജൂഹി ചൗള ഹര്‍ജിയില്‍ നിര്‍ദ്ദേശിച്ചു. 5 ജി നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും പറയുന്നു. ഇതുമായി ഇനി പഠനം നടന്നില്ലെങ്കില്‍ അത് നടത്തേണ്ടത് അത്യാവശ്യമാണെന്ന് ജൂഹി ചൗളയുടെ വ്കാതാവ് പറഞ്ഞു.

എന്താണ് 5 ജി സാങ്കേതിക വിദ്യ
മൊബൈല്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങളില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് 5 ജി. മികച്ച നെറ്റ് വര്‍ക്ക് വേഗതയും കരുത്തും ലഭിക്കുമെന്നതാണ് 5 ജിയുടെ പ്രത്യേകത. മൂന്ന് ബാന്‍ഡുകളിലാണ് 5 ജി പ്രവര്‍ത്തിക്കുന്നത്. ലോ, മിഡ്, ഹൈ-ഫ്രീക്വന്‍സി എന്നിവയാണത്. 2018ല്‍ തന്നെ ഇത് നടപ്പാക്കാനുള്ള പദ്ധതിയിട്ടിരുന്നു.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications