കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനെ ഇന്ത്യയുടെ പലസ്തീനാക്കാൻ അനുവദിക്കരുത്, ഇസ്രായേൽ മോഡൽ പരീക്ഷണമെന്ന് യെച്ചൂരി

Google Oneindia Malayalam News

തിരുവനന്തപുരം: ജമ്മു കശ്മീരിനെ ഇന്ത്യയുടെ പലസ്തീനാക്കി മാറ്റാന്‍ രാജ്യം അനുവദിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി കശ്മീരില്‍ ഇസ്രയേല്‍ മോഡല്‍ പരീക്ഷിക്കുകയാണ് ബിജെപി സര്‍ക്കാര്‍ എന്നും യെച്ചൂരി കുറ്റപ്പെടുത്തി. സൈനിക സാന്നിധ്യം കശ്മീരില്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളെയും ഇതേ തരത്തില്‍ ബിജെപിക്ക് കൈകാര്യം ചെയ്യാനാവും എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ അശ്ലീല വീഡിയോ കണ്ട് രാജി വെച്ച നേതാവും മന്ത്രി! എംഎൽഎ പോലുമല്ല, കർണാടകത്തിൽ വിവാദംനിയമസഭയിൽ അശ്ലീല വീഡിയോ കണ്ട് രാജി വെച്ച നേതാവും മന്ത്രി! എംഎൽഎ പോലുമല്ല, കർണാടകത്തിൽ വിവാദം

തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഭരണ ഘടന പ്രത്യേക പദവി അനുവദിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഉന്നം കശ്മീര്‍ മാത്രമാണ്. മുസ്ലീം ഭൂരിപക്ഷമുളള രാജ്യത്തെ ഏക സംസ്ഥാനമാണ് ജമ്മു കശ്മീര്‍ എന്നതാണ് അതിന് കാരണമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

jk

മുസ്ലീം ഭൂരിപക്ഷമുളള കശ്മീരില്‍ ബിജെപിക്ക് സ്വാധീനമില്ല. അതുകൊണ്ട് തന്നെ കശ്മീരിന്റെ സാമൂഹിക ഘടന മാറ്റി മറിക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പ്രത്യേക പദവി നീക്കം ചെയ്തതോടെ മറ്റ് മതക്കാര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനും മറ്റും സാധിക്കും. ഇത് വഴി കശ്മീരില്‍ വേരുറപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും യെച്ചൂരി പറഞ്ഞു.

ഛത്രുവിൽ നിന്ന് മഞ്ജുവിനേയും സംഘത്തേയും രക്ഷിച്ചു, രക്ഷപ്പെടുത്താൻ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബിഛത്രുവിൽ നിന്ന് മഞ്ജുവിനേയും സംഘത്തേയും രക്ഷിച്ചു, രക്ഷപ്പെടുത്താൻ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബി

കശ്മീരി ജനതയെ ഒറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ ഐക്യത്തെ മുറിവേല്‍പ്പിക്കുന്നതാണ്. മേഖലയില്‍ പാകിസ്താന് കൂടുതല്‍ ഇടപെടലിനുളള വഴിയൊരുക്കുകയാണ് ഇത് വഴി ചെയ്യുന്നത്. ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഈ നീക്കം വഴി ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി. കശ്മീരിലെ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുന്നതിന് വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് എല്ലാ മതേതര പാര്‍ട്ടികളും കൈ കോര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ എകെജി സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു സീതാറാം യെച്ചൂരി.

English summary
Do not let Kashmir become India's Palestiene, Says Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X