കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാൻ ഒരു നിമിഷം പോലും വൈകരുത്!! പ്രതിപക്ഷ പ്രതിഷേധത്തെ തളളി അമിത് ഷാ

Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ഒരു നിമിഷം പോലും വൈകിക്കൂടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിലെ പ്രതിപക്ഷ ബഹളങ്ങളെ തള്ളിയാണ് ഷായുടെ പ്രതികരണം. ഇന്ന് രാവിലെയാണ് രാജ്യസഭയില്‍ അമിത് ഷാ കാശ്മീരിനെ സംബന്ധിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആർട്ടിക്കിൾ 370 ന്റെ കീഴിൽ മൂന്ന് കുടുംബങ്ങൾ വർഷങ്ങളോളം ജമ്മു കശ്മീനെ കൊള്ളയടിച്ചുവെന്നും ഷാ പറഞ്ഞു.

 amitshahn

എന്നാല്‍ ആർട്ടിക്കിൾ 370 ആണ് ജമ്മുകാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തിരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. 370 റദ്ദാക്കിയതോടെ ആര്‍ട്ടിക്കിള്‍ 35 എയും ഇല്ലാതാവും.

ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനും തിരുമാനമായി. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ് വിഭജിക്കുക. ഇതില്‍ ജമ്മുകാശ്മീരിന് നിയമസഭ ഉണ്ടാകും. ലഡാക്കിന് നിയസഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിട്ടാകും നിലനിര്‍ത്തുക.

Recommended Video

cmsvideo
എന്താണ് ആര്‍ട്ടിക്കിള്‍ 35 Aയും 370ഉം? | Oneindia Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാശ്മീരില്‍ അസാധാരണ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. കാശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ സൈന്യത്തെ താഴ്വരയില്‍ വിന്യസിക്കുകയും ചെയ്തതോടെ കാശ്മീരില്‍ കേന്ദ്രം സുപ്രധാന നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

English summary
Do not wait a second to repeal article 370 says Amith shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X