ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് അക്ഷയ് കുമാര്‍
മുംബൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് പറഞ്ഞ് അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയവരെ അനുകൂലിച്ച് പ്രശസ്ത നടന്‍ അക്ഷയ് കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പറയാനും പ്രത്യേക കാരണമുണ്ട് താരത്തിന്.
അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എയര്‍ലിഫ്റ്റ്'. 1990 കളിലെ കുവൈറ്റ്-ഇറാഖ് യുദ്ധവും അതിനുശേഷമുള്ള ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്ക യാത്രയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എയര്‍ലിഫ്റ്റ് എന്ന ചിത്രം ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കണമെന്നാണ് താരം വ്യക്തമാക്കിയത്.

സിനിമ കണ്ടിറങ്ങുന്നവര്‍ ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുമെന്നും അക്ഷയ് കുമാര്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരുന്നു ആ യുദ്ധത്തോടെ നടന്നത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ കുടിയൊഴിപ്പിക്കല്‍ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തണമെന്ന് അക്ഷയ്കുമാര്‍ ആവശ്യപ്പെട്ടു.
ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ചരിത്രത്തിലെ മറക്കാനാകാത്ത സംഭവമാണ് സിനിമയാകുന്നത്. നിമൃത് കൗര്‍ നായികയാകുന്ന ചിത്രത്തില്‍ മലയാള നടി ലെനയും അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications