ഫോണില്‍ *401* ഡയല് ചെയ്യാന്‍ ആവശ്യപ്പെട്ട് കോള്‍ വരാറുണ്ടോ..!? ശ്രദ്ധിക്കുക, അത് വലിയ തട്ടിപ്പ്..!!!
ഇന്നത്തെ കാലത്ത് പലതരത്തിലുള്ള തട്ടിപ്പുകളാണ് ഡിജിറ്റല്‍ ലോകത്തില്‍ നടക്കുന്നത്. പലപ്പോഴും നമ്മുടെ പണം നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിക്കുന്നു. എന്നാല്‍ കോള്ഫേര്വേഡിംഗ് എന്ന പുതിയ തട്ടിപ്പിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു യുവതി എക്സില്‍ പങ്ക് വെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ഓണ്‍ലൈനായി ഷോപ്പിംഗ് നടത്തുന്നവരെയാണ് തട്ടിപ്പുകാര്‍ ഉന്നം വെക്കുന്നത്. നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പാര്‍സലിലെ വിലാസം ലൊക്കേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഡെലിവറി ബോയിയെ കണക്ട് ചെയ്യാന്‍ ഒരു കോഡ് ഡയല് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ വരുന്നത്. തന്റെ അനുഭവം വ്യക്തമാക്കി യുവതി ആളുകള്‍ക്കായി ഒരു മുന്നറിയിപ്പ് എന്ന പോലെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

സ്വീകര്‍ത്താവിന്റെ വിലാസം കണ്ടെത്തുന്നതില്‍ ഡെലിവറി പ്രതിനിധിക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് പറഞ്ഞ് തട്ടിപ്പുകാരന് ബന്ധപ്പെടാന്‍ തുടങ്ങുന്നു. ഇത് പരിഹരിക്കാന്‍ ഡെലിവറി പ്രതിനിധിയുമായി ബന്ധപ്പെടുന്നതിന് മുമ്പ് ആവശ്യമായ കമ്പനി എക്സ്റ്റന്‍ഷന്‍ കോഡായ *401* ഡയല് ചെയ്യാന്‍ സ്വീകര്‍ത്താവിനോട് നിര്‍ദേശിക്കുന്നു. ഇതിനൊപ്പം ഡെലിവറി ചെയ്യുന്ന ആളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്നും തട്ടിപ്പുകാരന് വാഗ്ദാനം ചെയ്യുന്നു.
This news item has appeared in India Today as well..
— AstroCounselKK🇮🇳 (@AstroCounselKK) October 31, 2023
MUST WATCH & Share Max for welfare of all .
Extreme CAUTION ⚠️ 😳 pic.twitter.com/biPFBpIY1v
പാര്‍സല്‍ ഡെലിവറി കൃത്യമായി ലഭിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണമെന്നും കോഡ് ഡയല് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് പാക്കേജ് ഡെലിവറി ചെയ്യാതിരിക്കുന്നതിന് കാരണമാകുമെന്നും തട്ടിപ്പുകാരന് പറയുന്നു. എന്നാല്‍ എന്തോ അപാകത മണത്ത യുവതി *401* കോഡിന്റെ ആധികാരികത സാധൂകരിക്കാന്‍ ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുത മനസിലാക്കുന്നത്.
ഈ കോഡ് യഥാര്‍ത്ഥത്തില്‍ ഒരു കോള്‍ ഫോര്‍വേഡിംഗ് കമാന്‍ഡ് ആണെന്ന് യുവതിക്ക് ബോധ്യപ്പെടുകയായിരുന്നു. ഈ കോഡ് ഡയല് ചെയ്താല്‍ എല്ലാ ഇന്‍കമിംഗ് കോളുകളും സന്ദേശങ്ങളും ഒടിപി പോലുള്ള നിര്‍ണായക ഡാറ്റയും ഈ കോഡുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഇത് ഒരു വ്യക്തിയുടെ ഡാറ്റാ സുരക്ഷക്ക് വെല്ലുവിളിയാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇത്തരം സംശയാസ്പദമായ കോളുകള്‍ വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിചിതമല്ലാത്ത കോഡുകളോ നിര്‍ദ്ദേശങ്ങളോ പിന്തുടരുന്നതിന് മുമ്പ് എല്ലായ്പ്പോഴും പരിശോധിച്ചുറപ്പിക്കാനും യുവതി പറയുന്നു. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നഷ്ടപ്പെടുമോ ഉപഭോക്താക്കളുടെ ഭയത്തെയാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications