പുതുവത്സര പ്രതിജ്ഞകള്‍ എടുത്തില്ലേ? ഇല്ലെങ്കില്‍ ദാ ഇതാവട്ടെ നിങ്ങളുടെ പ്രതിജ്ഞ
പുതിയ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് 2019 പിറന്നു കഴിഞ്ഞു. പുതുവര്‍ഷം പിറന്നതോടെ പലരും പല പ്രതിജ്ഞകളും എടുത്തിട്ടുണ്ടാവും. പുസ്തകങ്ങള്‍ വായിച്ചു തുടങ്ങണം, ധാരാളം യാത്രകള്‍ നടത്തണം, എല്ലാത്തിലും കൃത്യനിഷ്ഠത പാലിക്കണം അങ്ങനെ പലതരത്തിലുള്ള പ്രതിജ്ഞകളായിരിക്കണം മിക്കവാറും പേരും എടുത്തിട്ടുണ്ടാകുക.
വായന എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യമാണ്. ആധുനിക കാലത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാധ്യങ്ങളിലൂടെ വാര്‍ത്തകള്‍ നമ്മളെ തേടിയെത്താറുണ്ട്.എന്നാല്‍ അത്തരം വായനകള്‍ ഒരുപക്ഷേ ചിലര്‍ക്ക് വായനയെന്ന പൂര്‍ണത നല്‍കാറില്ലെന്നത് മറ്റൊരു സത്യമാണ്.

പണ്ടത്തെ തലമുറ മാത്രമല്ല പുതുതലമുറയും പ്രഭാത്തില്‍ വാര്‍ത്തകള്‍ അറിയുന്നതിന് ന്യൂസ് പേപ്പറുകളെ ആശ്രയിക്കുന്നവരാണ്. വാര്‍ത്തയ്ക്കുള്ളിലെ വാര്‍ത്തയാണ് പലപ്പോഴും ന്യൂസ് പേപ്പറുകളെ പലര്‍ക്കും പ്രീയപ്പെട്ടതാക്കുന്നത്. ഓണ്‍ലൈന്‍ പത്രങ്ങള്‍ സജീവമാണെന്നതിനാല്‍ ന്യൂസ് പേപ്പറുകള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായും ലഭിക്കും.
ആനുകാലിക വിവരങ്ങള്‍ ഉടനെ ലഭ്യമാക്കുന്നതിന് ഏറ്റവും സഹായകമായ ന്യൂസ് പേപ്പറുകള്‍. അതുകൊണ്ട് തന്നെ പത്രവായനയെന്നതാവട്ടെ ഇത്തവണത്തെ പുതുവത്സര പ്രതിജ്ഞകളില്‍ പ്രധാനപ്പെട്ടത്. പത്രവായന മാത്രമല്ല നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകമാകുന്ന എല്ലാ നല്ല പ്രതിജ്ഞനകളും ഈ പുതുവര്‍ഷത്തില്‍ എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.












Click it and Unblock the Notifications