കീറിയ നോട്ട് കൈവശമുണ്ടോ..? പെട്ടെന്ന് മാറ്റിയെടുക്കാന്‍ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
നോട്ടുനിരോധനവും 2000 രൂപയുടെ നോട്ട് പിന്വലിക്കലുമൊക്കെയായി ഇന്ത്യയിലെ കറന്‍സി നോട്ടുകള്‍ എപ്പോഴും ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടയില്‍ പലരും ആശങ്കപ്പെടുന്ന ഒന്നാണ് കൈയിലെ കീറിയ നോട്ടുകള്‍ എന്ത് ചെയ്യണം എന്നുള്ളത്. ബാങ്കില്‍ പോയി നോട്ട് മാറ്റിയെടുക്കുക എന്നത് തന്നെയാണ് ഇതിന് പോംവഴി എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ കീറിയ നോട്ടുകള്‍ എല്ലാം മാറിയെടുക്കാന്‍ ഒരേ മാര്‍ഗം തന്നെയാണോ അവലംബിക്കേണ്ടത്?
കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റി നല്കാന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊട്ടടുത്തുള്ള ബാങ്ക് ശാഖ ഏതാണോ അവിടെ ചെന്ന് നിങ്ങള്‍ക്ക് കീറിയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങിക്കാവുന്നതാണ്. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതും എന്നും എങ്ങനെയാണ് നോട്ട് മാറി ലഭിക്കുന്നത് എന്നും നമുക്ക് പരിശോധിക്കാം.

കീറിയതോ, മുഷിഞ്ഞതോ ആയ 10 രൂപയോ, അതില്‍ കൂടുതലോ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ യാതൊരു വിശദീകരണങ്ങളോ, ഫോം പൂരിപ്പിക്കല്‍ നടപടികളോ കൂടാതെ തന്നെ തെരഞ്ഞെടുത്ത പൊതുമേഖല ബാങ്ക് ശാഖകള്‍ വഴി മാറാം. സ്വകാര്യ മേഖല ബാങ്കിന്റെ ഏതെങ്കിലും കറന്‍സി ചെസ്റ്റ് ബ്രാഞ്ച് അല്ലെങ്കില്‍ ഏതെങ്കിലും ആര്‍ബിഐ ഇഷ്യൂ ഓഫീസ് വഴിയും ഈ സേവനം ലഭിക്കുന്നതാണ്.
എന്നാല്‍ ഇഷ്യൂ ചെയ്ത അതോറിറ്റി, ഗ്യാരണ്ടി, പ്രതിജ്ഞ വ്യവസ്ഥ, ഒപ്പ്, അശോക സ്തംഭത്തിന്റെ ചിഹ്നം, മഹാത്മ ഗാന്ധിയുടെ ചിത്രം, വാട്ടര്‍മാര്‍ക്ക് എന്നിങ്ങനെ ഒരു ഇന്ത്യന്‍ കറന്‍സിയുടെ ആധികാരികത ഉറപ്പിക്കുന്നതിനു സഹായിക്കുന്ന പ്രധാന ഭാഗങ്ങളാണ് കീറിയതോ നഷ്ടമായതോ എങ്കില്‍ റിസര്‍വ് ബാങ്കിന്റെ നോട്ട് റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ നോട്ട് മാറ്റി തരികയുള്ളൂ.
കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ട്രിപ്പിള്‍ ലോക്ക് റിസപ്റ്റക്കിള്‍ എന്ന സംവിധാനവുമുണ്ട്. കവറുകളില്‍ നിക്ഷേപിച്ച് കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന സംവിധാനമാണ് ഇത്. ഈ കവറുകള്‍ ആര്‍ബിഐയുടെ ഇഷ്യൂ ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. ഇതില്‍ നോട്ട് നിക്ഷേപിക്കുന്ന ആളുടെ പേരും മേല്‍വിലാസവും നോട്ടിന്റെ മൂല്യവുമൊക്കെ തെറ്റാതെ കൃത്യമായി രേഖപ്പെടുത്തണം.
രണ്ടായി കീറിപ്പോയ നോട്ടുകള്‍, രജിസ്റ്റേര്‍ഡ് പോസ്റ്റ് മുഖാന്തിരം റിസര്‍വ് ബാങ്ക് ഓഫീസുകളിലേക്ക് അയച്ച് നല്‍കിയും മാറാവുന്നതാണ്. ആര് ബി ഐ കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം നോട്ടുകളുടെ മൂല്യം കണക്കാക്കി ഇലക്ട്രോണിക് ക്ലിയറിംഗ് സര്‍വീസ് വഴിയാണ് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക. അതേസമയം മനഃപൂര്‍വം കീറിയതോ, മുറിച്ചതോ, മാറ്റം വരുത്തിയതോ, കൃത്രിമം കാണിച്ചെന്നു സംശയിക്കുന്നതോ ആയ നോട്ടുകള്‍ മാറ്റി ലഭിക്കുന്നതല്ല.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications