ഷാരൂഖ് ഖാന്‍ മുതല്‍ പ്രിയങ്ക ചൗധരി വരെ: ചന്ദ്രനില്‍ സ്ഥലം വാങ്ങിയ അഭിനേതാക്കള്‍ ആരെല്ലാം?
ഇന്ത്യന്‍ വ്യവസായി ചന്ദ്രനില്‍ സ്ഥലം വാങ്ങി എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ടാണ്. എന്നാല്‍ കശ്മീരില്‍ നിന്നുള്ള വ്യവസായിയ രൂപേഷ് മാസന്‍ ചന്ദ്രനില്‍ ഭൂമി വാങ്ങിയ ആദ്യ വ്യക്തിയല്ല. നിരധി സെലിബ്രിറ്റിമാര്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയിട്ടുണ്ട് എന്നറിയാമോ? ആ പട്ടികയിലുള്ളത് ആരൊക്കെയാണെന്ന് നോക്കാം. ബോളിവുഡിന്റെ ബാദ്ഷ എന്ന് വിശേഷണമുള്ള ഷാരൂഖ് ഖാന് ചന്ദ്രനില്‍ സ്വന്തമായി ഭൂമിയുണ്ട്.
സീ ഓഫ് ട്രാന്‍ക്വിലി എന്ന ഏരിയയിലാണ് ഷാരൂഖ് ഖാന് സ്വന്തമായി ഭൂമിയുള്ളത്. 2009ല്‍ ഒരു ഓസ്‌ട്രേലിയന്‍ ആരാധകന്‍ അദ്ദേഹത്തിന് ചന്ദ്രനിലെ ഭൂമി സമ്മാനമായി നല്‍കുകയായിരുന്നു. ഇക്കാര്യം ഷാരൂഖ് തന്നെ സ്ഥിരീകരിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സ്ത്രീ തന്റെ പിറന്നാളിനാണ് ഈ സ്ഥലം വാങ്ങിയതെന്ന് ഷാരൂഖ് പറഞ്ഞിരുന്നു. ലൂനാര്‍ റിപബ്ലിക്ക് സൊസൈറ്റിയില്‍ നിന്ന് തനിക്ക് ഇതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാറുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

വളരെ കളര്‍ഫുളായിട്ടുള്ള ഇമെയിലുകള്‍ തനിക്ക് ഈ സ്ത്രീ അയക്കാറുണ്ടെന്നും, 2009 മുതല്‍ ഇത്രയും വര്‍ഷത്തോളമായി ഏക്കര്‍ കണക്കിന് ഭൂമിയാണ് ഇത്തരത്തില്‍ ചന്ദ്രനില്‍ ഷാരൂഖ് ഖാന് സ്വന്തമായിട്ടുള്ളത്. ഓരോ ഏക്കറിനും 37.50 യുഎസ് ഡോളറാണ് വില. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനും ചന്ദ്രനില്‍ ഭൂമിയുണ്ട്. കടുത്ത ശാസ്ത്രപ്രേമിയായിരുന്നു സുശാന്ത്. 2018ലാണ് താരം ചന്ദ്രനില്‍ ഭൂമി വാങ്ങിയത്. അന്നത് വലിയ വാര്‍ത്തയായിരുന്നു.
സീ ഓഫ് മസ്‌കവിയി എന്നറിയപ്പെടുന്ന ചന്ദ്രനിലെ പ്രദേശത്താണ് സുശാന്ത് സ്ഥലം വാങ്ങിയത്. 55 ലക്ഷമാണ് അതിനായി ചെലവായത്.ടിവി താരങ്ങളും വമ്പന്‍ നിക്ഷേപങ്ങളില്‍ പിന്നില്‍ അല്ല. ബിഗ് ബോസ്, ടിവി ഷോ താരം പ്രിയങ്ക ചാഹര്‍ ചൗധരിയും, അങ്കിത് ഗുപ്തയുമാണ് ചന്ദ്രനില്‍ ഭൂമി സ്വന്തമാക്കിയ പ്രമുഖ താരങ്ങള്‍. ഇരുവര്‍ക്കും കടുത്ത ആരാധകനാണ് ചന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കിയത്. ഒരു ഏക്കര്‍ ഭൂമിയാണ് ഇവര്‍ക്ക് സ്വന്തമായിട്ടുള്ളത്.
ബിഗ് ബോസിലെ പ്രണയ ജോഡികള്‍ കൂടിയാണ് പ്രിയങ്കയും, അങ്കിതും. അംഗീകൃത ലൂണാര്‍ ചാര്‍ട്ടിന്റെ അങ്ങേയറ്റത്തെ വടക്കുപടിഞ്ഞാറന്‍ കോണില്‍ കൃത്യമായി 6 ചതുരങ്ങള്‍ തെക്കും, 6 ചതുരങ്ങള്‍ കിഴക്കും സ്ഥിതി ചെയ്യുന്ന ഇടത്താണ് ഇവര്‍ സ്ഥലം ലഭിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെയാണ് ഇന്ത്യയുടെ ചന്ദ്രനിലെ വിവിധ നേട്ടങ്ങള്‍ എന്ന രീതിയില്‍ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
തുടര്‍ന്നാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയ കശ്മീരില്‍ നിന്നുള്ള വ്യവസായിയും, വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇയാള്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള കരാറിലാണ് ഒപ്പിട്ടത്. ലൂണാര്‍ രജിസ്ട്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയാല്‍ ചന്ദ്രനില്‍ ഭൂമി സ്വന്തമാക്കുന്നതിന് വേണ്ട വിവരങ്ങള്‍ ലഭിക്കുന്നതാണ്.












Click it and Unblock the Notifications