സ്വാതന്ത്ര്യദിനത്തിലെ പതാക ഉയർത്തലും റിപബ്ലിക് ദിനത്തിലെ പതാക നിവർത്തലും തമ്മിലുള്ള വ്യത്യാസം എന്താണ്?
ആഗസ്റ്റ് 15 ന് ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് ദേശസ്നേഹത്തെയും കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും പ്രതീകപ്പെടുത്തുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തുന്നത് പോലെ റിപബ്ലിക് ദിനത്തിലും പതാക ഉയർത്താറുണ്ട്. എന്നാൽ സ്വാതന്ത്ര്യ ദിനത്തിലെയും റിപബ്ലിക് ദിനത്തിലെയും പതാക ഉയർത്തലിന് വ്യത്യാസം ഉണ്ട്. എന്ത് വ്യത്യാസം എന്നാവും നിങ്ങൾ വിചാരിക്കുന്നത്. വിശദമായി തന്നെ അറിയാം.
ഒന്ന് പതാക ഉയർത്തുകയാണെങ്കിൽ മറ്റൊന്ന് നിവർത്തലാണ്. പതാക സ്ഥാപിക്കുന്നതിലാണ് ഈ പ്രധാന വ്യത്യാസം. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു. റിപബ്ലിക് ദിനത്തിൽ രാഷ്ട്രപകി കർത്തവ്യപഥിൽ പതാക നിവർത്തുന്നു. അതായത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക കൊടിമരത്തിന് മുകളിലേക്ക് ഉയർത്തും. എന്നാൽ റിപ്ലബിക് ദിനത്തിൽ കൊടിമരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള പതാക രാഷ്ട്രപതി അവിടെ വെച്ച് തന്നെ ചരടിൽ വലിച്ച് നിവർത്തുകയാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യദിനം കൊളോണിയൽ ഭരണത്തിൽ നിന്നുള്ള വിമോചനത്തെ ആഘോഷിക്കുന്നു. 1950 ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസത്തെ അടയാളുപ്പെടുത്തുന്നതാണ് റിപബ്ലിക് ദിനാഘോഷം. കൊളോണിയൽ ഭരണത്തിൽ നിന്ന് പരമാധികാര ജനാധിപത്യ റിപബ്ലിക്കിലേക്കുള്ള മാറ്റത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനുള്ള പ്രതീകാത്മക ആംഗ്യമാണ് പതാക നിവർത്തുന്നത്. എന്നാൽ ഒരു പുതിയ രാഷ്ട്രത്തിന്റെ ഉദയം, ദേശ സ്നേഹം, കൊളോണിയൽ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുടെ പ്രതീകമാണ്.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിൻ്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന 'വിക്ഷിത് ഭാരത്' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൻ്റെ തീം. അതേ സമയം , ഈ വർഷത്തെ ആഘോഷം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻ്റെ 77-ാമത്തെ ആണോ അല്ലെങ്കിൽ 78-ാം വാർഷികം ആണോ എന്ന കാര്യത്തിൽ ചില ആശയക്കുഴപ്പമുണ്ട്. .
1947 ആഗസ്ത് 15 ന് ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിച്ചു. അന്നുമുതൽ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിൻ്റെ ആദ്യ വർഷം അടയാളപ്പെടുത്തി, 2024 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 77-ാം വാർഷികമായി ആചരിക്കുന്നു. അതേ സമയം, 1947-നെ ആരംഭ പോയിൻ്റായി കണക്കാക്കുകയാണെങ്കിൽ, 2024 ഓഗസ്റ്റ് 15 78-ാമത്തെ സ്വാതന്ത്ര്യ ദിനമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications