കേരളത്തിൽ ഒരാൾ മാസത്തിൽ ചെലവാക്കിയ തുക എത്രയാണെന്നോ? രാജ്യത്തെ പ്രതിമാസ ആളോഹരി ചെലവ് പുറത്ത്
ഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ പ്രതിശീർഷ ഉപഭോഗ ചെലവിൽ ( എം പി സി ഇ ) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മുന്നിട്ട് നിൽക്കുന്നു. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ദേശീയ ശരാശരിയെക്കാൾ വളരെ മുൻപിലാണ്.
കേരളത്തിൽ ഗ്രാമീണ കുടുംബങ്ങൾ പ്രതിമാസം 6,6111 രൂപ ചെലവാക്കുമ്പോൾ നഗരങ്ങളിലെ കുടുംബങ്ങൾ 7834 രൂപായണ് ചെലവിടുന്നത്. ദേശീയ ശരാശരി 4122 രൂപയും 6996 രൂപയുമാണ്. തമിഴ്നാട്ടിൽ ഗ്രാമങ്ങളിൽ 5782 രൂപയും നഗരങ്ങളിൽ 8325 രൂപയുമാണ്. തെലങ്കാനയി യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്.

ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന എംപിസിഇ റിപ്പോർട്ട് ചെയ്തു, ഗ്രാമീണ കുടുംബങ്ങൾ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 9,877 രൂപയും ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയിൽ 5,068 രൂപയും നഗരങ്ങളിൽ 8,169 രൂപയുമായാ
ണ് കർണാടകയിലെ ചെലവ് കണക്ക്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവ പിന്നിലാണ്. ഗ്രാമിണ നഗര ചെലവുകളുടെ കാര്യത്തിൽ പശ്ചിമ ബംഗാളിലും ശരാശരിയെക്കാൾ താഴെയാണ്. ഏറ്റവും കൂടുതൽ എം പി സി ഇ രേഖപ്പെടുത്തിയത് സിക്കിമിലാണ്. ഗ്രാമീണ കുടുംബങ്ങൾ 9377 രൂപയും നഗരങ്ങളിലെ കുടുംബങ്ങൾ 13927 രൂപയുമാണ് ചെലവഴിക്കുന്നത്. ഛത്തീസ്ഗഢിലാണ് ഏറ്റവും കുറഞ്ഞ എം പി സി ഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 2739 രൂപയും നഗരപ്രദേശങ്ങളിൽ 4927 രൂപയുമാണ്.
ഒരു വർഷത്തിനിടെ ഗ്രാമമേഖലയിൽ 687 രൂപയും നഗര മേഖലകളിൽ 128 രൂപയും വർദ്ധിച്ചതായും കണക്കുകൾ പറയുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ( എൻ എ എസ് ഒ ) ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ഒരു വ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന തെലവുകൾക്ക് ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി പറയുന്നത്. ഉയർന്ന എം പി സി ഇ മെച്ചപ്പെട്ട ജീവിത നിലവാരത്തെയും ഉയർന്ന വാങ്ങൽ ശേഷിയെയുമാണ് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications