Get Updates
Get notified of breaking news, exclusive insights, and must-see stories!

എംപിമാരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? വെറുതയല്ലേ, പോക്കറ്റിലേക്ക് വരുന്ന തുക ഇതാ,അലവൻസുകൾ വേറെയും

ഡൽഹി: ആവേശം നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനൊടുവിൽ വീണ്ടും എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. 293 സീറ്റുകളാണ് എൻ ഡി എയ്ക്ക് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 232 സീറ്റുകളും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് നടക്കും. അതിന് ശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.

ലോക്സഭയിൽ 543 എംപിമാരാണ് ഉള്ളത്. ഇവരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? മാസം ഒരു ലക്ഷം. 2018ലായിരുന്നു എംപിമാരുടെ ശമ്പളം ഒരുലക്ഷമാക്കിയത്. വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ശമ്പള വർധന നടപ്പാക്കിയത്. ശമ്പളം മാത്രമല്ല കേട്ടോ, ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. എന്തൊക്കെയാണെന്നല്ലേ? അറിയാം.

parli2

എംപിമാർക്ക് മണ്ഡലം അലവൻസായി പ്രതിമാസം 70,000 രൂപ ലഭിക്കും. തങ്ങളുടെ ഓഫീസുകൾ പരിപാലിക്കുന്നതും മറ്റ് ആവശ്യങ്ങൾക്കുമാണ് ഈ തുക. ഓഫീസ് ചെലവുകൾക്കായി പ്രതിമാസം 60,000 രൂപയും ലഭിക്കും. ജീവനക്കാരുടെ ശമ്പളം ,സ്റ്റേഷനറി, ടെലികമ്മ്യൂണിക്കേഷൻ മുതലായ ചെലവുകൾക്കായാണ് ഇത്.

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിക്കഴിഞ്ഞാൽ താമസം, ഭക്ഷണം, മറ്റ് ചിലവുകൾ എന്നിവയ്ക്കായി 2,000 രൂപ പ്രതിദിന അലവൻസും ലഭിക്കും.ഇതുകൂടാതെ യാത്ര ബത്ത വേറെയും ലഭിക്കും.എംപിമാർക്കും അവരുടെ ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗങ്ങൾക്കും പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകൾക്ക് അർഹതയുണ്ട്.
ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി അവർക്ക് സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയും നടത്താം.എംപിമാർക്ക് അവരുടെ നിയോജക മണ്ഡലങ്ങൾക്കുള്ളിൽ റോഡ് മാർഗം യാത്ര ചെയ്യുമ്പോൾ മൈലേജ് അലവൻസുകളും ക്ലെയിം ചെയ്യാം.

പാർപ്പിടവും താമസവും

എംപിമാരായി തുടരുന്ന അഞ്ച് വർഷം പ്രധാന സ്ഥലങ്ങളിൽ തന്നെ വാടക ഇല്ലാതെ താമസ സൗകര്യം ലഭിക്കും. സീനിയോരിറ്റി അനുസരിച്ച് ബംഗ്ലാവോ, ഫ്രാറ്റുകളോ, ഹോസ്റ്റൽ മുറികളോ ലഭിക്കും. ഇനി ഔദ്യോഗിക വസതികളിൽ താമസിക്കുന്നില്ലെങ്കിൽ പ്രതിമാസം 2,00,000 രൂപ ഭവന അലവൻസ് ക്ലെയിം ചെയ്യാം.

മെഡിക്കൽ സൗകര്യങ്ങൾ

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീമിന് (സിജിഎച്ച്എസ്) കീഴിൽ എംപിമാർക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും സൗജന്യ വൈദ്യസഹായം ലഭിക്കും. പദ്ധതിക്ക് കീഴിൽ വരുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സയും സൗജന്യമായിരിക്കും.

ഫോണും ഇന്റർനെറ്റും

പ്രതിവർഷം 1,50,000 സൗജന്യ ടെലിഫോൺ കോളുകൾ വരെ എംപിമാർക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ വസതികളിലും ഓഫീസുകളിലും അവർക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ലഭിക്കും.

വെള്ളവും വൈദ്യുതിയും

എംപിമാർക്ക് പ്രതിവർഷം 50,000 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 4,000 കിലോ ലിറ്റർ വരെ സൗജന്യ വെള്ളവും ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+