Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ അയൽക്കാർ ആരാെക്കെയാണെന്ന് അറിയാമോ? അയൽക്കാരും കോടീശ്വരന്മാരാണോ!

മുകേഷ് അംബാനിയുടെ വീട്ടിലെ വിശേഷം അറിയാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. വീട്ടിൽ നടക്കുന്ന ആഘോഷങ്ങളും ആഡംബരമായ ജീവിതവുമൊക്കെ ഏറെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കിക്കാണാറുള്ളത്. ഇനി പറയാൻ പോകുന്നത് അംബാനിയുടെ വീടിന് അടുത്ത താമസിക്കുന്ന, അംബാനിയുടെ അയൽക്കാരെക്കുറിച്ചാണ്. അതെ അംബാനിയുടെ അയൽക്കാരും കോടീശ്വരന്മാരാണോ... അതോ സാധാരണക്കാരാണോ..വിശദമായി തന്നെ നമുക്ക് അറിയാം...

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഭാര്യ നിത അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടായ ആന്റിലിയയിലാണ്, ദക്ഷിണ മുംബൈയിലെ അൽതാമൗണ്ട് റോഡിലാണ് ആന്റിലിയ സ്ഥിതി ചെയ്യുന്നത്. അൽതാമൗണ്ട് റോഡിനെ ഏഷ്യയിലെ ഏറ്റവും ചെലവേറിയ നിര എന്ന് വിളിക്കുന്നു, ഇതിനെ 'ബില്യണയേഴ്‌സ് റോ' എന്നും വിളിക്കുന്നു.

Ambani3111

മുകേഷ് അംബാനിയുടെ വീടായ ആന്റിലിയ സ്ഥിതി ചെയ്യുന്ന പ്രദേശം നിരവധി ശതകോടീശ്വരൻ വ്യവസായികളുടെ കേന്ദ്രമാണ്. ഈ ലേഖനത്തിൽ, മുകേഷ് അംബാനിയുടെ അയൽവാസികളുടെ ആസ്തി പരിശോധിക്കാം. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അയൽവാസികളാണ് ഓസ്വാൾ കുടുംബം. 2020-ൽ മോത്തിലാൽ ഓസ്വാൾ ട്രസ്റ്റ് '33 സൗത്തിന്റെ' 13, 17 നിലകളിൽ ഡ്യൂപ്ലക്സ് വീടുകൾ വാങ്ങി. റിപ്പോർട്ടുകൾ പ്രകാരം മോട്ടിവാൾ ഓസ്വാളിന്റെ ആസ്തി 4242.11 കോടി രൂപയാണ്.

എൻ ചന്ദ്രശേഖരൻ

ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ കുടുംബം മുകേഷ് അംബാനിയുടെ അയൽവാസി കൂടിയാണ്. ചന്ദ്രശേഖരന്റെ കുടുംബം കഴിഞ്ഞ അഞ്ച് വർഷമായി ഈ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ടവറിന്റെ 11, 12 നിലകളിലുള്ള ഡ്യൂപ്ലക്സ് 98 കോടി രൂപയ്ക്ക് വാങ്ങി. ചന്ദ്രശേഖരൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒയാണ്, 2021-2022 ൽ അദ്ദേഹത്തിന് 109 കോടി രൂപയുടെ പാക്കേജ് ലഭിച്ചു. ചന്ദ്രശേഖരൻ കോടീശ്വരനാണെന്നാണ് റിപ്പോർട്ടുകൾ.

ഹർഷ് ജെയിൻ

ഡ്രീം11 സഹസ്ഥാപകൻ ഹർഷ് ജെയിനിന്റെ ഭാര്യ രചന ജെയിൻ 72 കോടി രൂപയ്ക്കാണ് ഈ പ്രദേശത്ത് ഒരു ഡ്യൂപ്ലക്സ് വാങ്ങിയത്. ഏകദേശം 847.8 കോടി രൂപയാണ് ഹർഷ് ജെയിനിന്റെ ആസ്തി.
യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂർ:
ബാങ്കർ റാണാ കപൂർ 128 കോടി രൂപയ്ക്ക് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിൽ ഒരു പാർപ്പിട സമുച്ചയം വാങ്ങിയിരുന്നു. ഖുർഷിദാബാദ് ബിൽഡിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ 6 അപ്പാർട്ടുമെന്റുകളുണ്ട്. 150 കോടിയിലധികം രൂപയാണ് ഇതിന്റെ ചെലവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+