ഒരു ദിവസത്തെ വരുമാനം 48 കോടി, ഇന്ത്യന്‍ വംശന്‍; വാര്‍ഷിക വരുമാനം പതിനായിരം കോടിക്കും മുകളില്‍! ഇതാണ് ജോലി
ഒരു ദിവസം കോടികൾ ശമ്പളം വാങ്ങുന്ന ഒരാളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? 17500 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം, പ്രതിദിനം ഇദ്ദേഹം വാങ്ങുന്നത് 48 കോടി രൂപയാണ്. ഇന്ത്യൻ വംശജനായ ജഗ്ദീപ് സിംഗാണ് പല പ്രമുഖ കമ്പനികളുടെയും വാർഷിക വരുമാനത്തെക്കാൾ വലിയ തുക കൈപ്പറ്റുന്ന വ്യക്തി. ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ജഗ്ദീപിനെക്കുറിച്ച് വിശദമായി അറിഞ്ഞാലോ?
പ്രമുഖ ഇലക്ട്രിക് വാഹന ( ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടം സ്കേപ്പിന്റെ സ്ഥാപകനാണ് ജഗ്ദീപ് സിംഗ്. പ്രമുഖ ഇലക്ട്രിക് വാഹന (ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടംസ്‌കേപ്പിൻ്റെ സ്ഥാപകനായ ജഗ്ദീപ് സിംഗ് മേരിലാൻഡ് സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് എം ബി എയും നേടി.

PC: x QuantumSpace CO
1992 ൽ എയർ സോഫ്റ്റ് ഉൾപ്പെടെ ഒന്നിലധികം സ്റ്റാർട്ട് അപ്പുകൾ സ്ഥാപിക്കുന്നതിന് മുൻപ് അദ്ദേഹം എച്ച് പി, സൺ മൈക്രോ സിസ്റ്റംസ് തുടങ്ങിയ സ്ഥാപനങ്ങളിൽ തന്റെ കരിയർ ആരംഭിച്ചു.
2010 ൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ( ഇവി) നൂതന ബാറ്ററി സാങ്കേതിക വിദ്യയ്ക്ക് തുടമിട്ടടക്വാണ്ടം സ്കേപ്പ് എന്ന് കമ്പനി സ്ഥാപിച്ചു. ഊർജ്ജ സംഭരണത്തിൽ വിപ്ലവം സൃഷിക്കാനും ഡീകാർബണൈസ്ഡ് ഭാവിയെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് അതിവേഗ ചാർചിംഗ്, ദീർഘകാല സുരക്ഷിത ബാറ്റരികൾ വികസിപ്പിക്കുന്നതിൽ ക്വാണ്ടം സ്കേപ്പ് ശ്രദ്ധ് കേന്ദ്രീകരിക്കുന്നു. ജഗ്ദീപ് സിഗിംന്റെ നേതൃത്വത്തിൽ കമ്പനി ദ്രുതഗതിയിൽ വളർച്ച കൈവരിച്ചു. സ്റ്റോക്ക് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രതിഫലം 2. 3 ബില്യൺ ഡോളർ മൂല്യമുള്ളതായാണ് റിപ്പോർട്ട്.
ക്വാണ്ടം സ്കേപ്പ് ഇലക്ട്രിക് വാഹനങ്ങൾക്കായി സോളിഡ് - സ്റ്റേറ്റ് ബാറ്ററികൾ വികസിപ്പിക്കുന്നു. ദ്രവ ഇലക്ട്രോലൈറ്റുകൾ ഉപയോഗിക്കാത്തതിനാൽ ഇവ പരമ്പരാഗത ലിഥിയം അയൺ ബാറ്ററികളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് അവയെ സുരക്ഷിതമാക്കുന്നു. വേഗത്തിൽ ചാർഡ് ചെയ്യാൻ അനുവദിക്കുന്നു.
ഊർജ്ജ സാന്ദ്രത വർദ്ധിപ്പിക്കുന്നു, ഈ മെച്ചപ്പെടുത്തലുകൾ വൈദ്യുത വാഹനങ്ങളുടെ ( ഇ വി) പ്രധാന പ്രശ്നങ്ങളായ ഈ മെച്ചപ്പെടുത്തലുകൾ വൈദ്യുത വാഹനങ്ങളുടെ (EV-കൾ) പ്രധാന പ്രശ്‌നങ്ങളായ റേഞ്ച് ഉത്കണ്ഠയും ദീർഘനേരം ചാർജിംഗ് സമയവും പോലെയുള്ളവ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് ഇ വി കളെ ഭാവിയിലെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ജഗ്ദീപ് സിംഗിന്റെ നേതൃത്വത്തിൽ ക്വാണ്ടം സ്കേപ്പ് മികച്ച പുരോഗതിയാണ് നടത്തുന്നത്.












Click it and Unblock the Notifications