ഒറ്റദിനം കൊണ്ട് ദേശീയ നേതൃത്വത്തില്‍; അമരീന്ദറിനും സുനില്‍ ജാഖറിനും മുന്നില്‍ ഇനി ഹിമാലയന്‍ ദൗത്യം
കഴിഞ്ഞ ദിവസമാണ് ബി ജെ പി ദേശീയ എക്സിക്യൂട്ടിവ് പാര്‍ട്ടി പുനസംഘടിപ്പിച്ചത്. കോണ്‍ഗ്രസ് വിട്ട് വന്നവരെ പതിവ് പോലെ നിര്‍ണായക സ്ഥാനങ്ങളില്‍ നിയോഗിച്ച ബി ജെ പി 2024 ലേക്കുള്ള മിഷന് 450 എന്ന ലക്ഷ്യത്തിലേക്കായുള്ള പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് ദേശീയ എക്സിക്യൂട്ടിവീലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ നീണ്ട നിര.
ഇത്തവണ പഞ്ചാബില്‍ നിന്ന് വലിയ റിസള്‍ട്ടാണ് ബി ജെ പി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. അതിനാലാണ് ദേശീയ നേതൃത്വത്തിലേക്ക് പഞ്ചാബില്‍ നിന്നുള്ള ഒരു പറ്റം നേതാക്കളെ ബി ജെ പി കൊണ്ടുവരുന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെയും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖറിനെയും പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായി ബിജെപി നിയമിച്ചിരിക്കുകയാണ്.

ഇത് സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും തെരഞ്ഞെടുപ്പിലെ ഭാഗ്യം പരീക്ഷിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കമായി ആണ് രാഷ്ട്രീയ വിദഗ്ധര്‍ കാണുന്നത്. മുന്‍ കോണ്‍ഗ്രസ് മന്ത്രി റാണാ ഗുര്‍മീത് സോധിയെ ബി ജെ പി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാവാക്കിയിട്ടുണ്ട്. മറ്റൊരു പഞ്ചാബ് രാഷ്ട്രീയക്കാരനായ ബല്‍വന്ത് സിംഗ് രാമുവാലിയയുടെ മകള്‍ അമന്‍ജോത് കൗര്‍ രാമുവാലിയയെയും പ്രത്യേക ക്ഷണിതാവാണ്.

ഇതില്‍ നിന്ന് ബി ജെ പി എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക തയ്യാറെടുപ്പിന്റെ ഭാഗമായാണ് പഞ്ചാബിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരെ ഉള്‍പ്പെടുത്താനുള്ള ബി ജെ പിയുടെ നീക്കം. അതിനിടെ ബി ജെ പിയില്‍ ചേരുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ജയ്വീര് ഷെര്‍ഗില്ലിനെ പാര്‍ട്ടിയുടെ ദേശീയ വക്താവായി നിയമിച്ചതും ശ്രദ്ധേയമാണ്.

സുപ്രീം കോടതിയില്‍ അഭിഭാഷകനായ ഷെര്‍ഗില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവെച്ചത്.ഡിസംബര്‍ അഞ്ചിന് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ ദേശീയ എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ഇതില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ മുന്നൊരുക്കങ്ങളെ സംബന്ധിച്ച് തീരുമാനമുണ്ടാകും. പഞ്ചാബില്‍ ബി ജെ പിക്ക് ഇതുവരെ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല.

ഈ വര്‍ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 117-ല്‍ 92 സീറ്റുകളും നേടി പഞ്ചാബില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മികച്ച അടിത്തറ നഷ്ടപ്പെടുന്നു എന്ന സൂചനയായിരുന്നു. അതിലേക്കാണ് ബി ജെ പി ഇപ്പോള്‍ കണ്ണെറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പെരുമാറ്റം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിംഗ് രാജി വെക്കുന്നത്. പിന്നീട് അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കൈകോര്‍ത്തെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. അമരീന്ദര്‍ സിംഗ് പോലും സ്വന്തം സീറ്റായ പട്യാലയില്‍ നിന്ന് പരാജയപ്പെട്ടു.

സംസ്ഥാനത്ത് പരിമിതമായ രാഷ്ട്രീയ സാന്നിധ്യമാണ് ബി ജെ പിക്കുള്ളത്. ദീര്‍ഘകാലമായി ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ബി ജെ പി. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങളെ ചൊല്ലി ശിരോമണി അകാലിദള്‍ എന്‍ ഡി എ വിടുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ബി ജെ പിക്ക് പഞ്ചാബില്‍ നിന്ന് നേടാനായത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിരമോണി അകാലിദളുമായി സഖ്യത്തില്‍ മത്സരിച്ച മൂന്ന് സീറ്റുകളില്‍ രണ്ടും ബി ജെ പി നേടിയിരുന്നു. ഹോഷിയാര്‍പൂര്‍, ഗുരുദാസ്പൂര്‍ സീറ്റുകള്‍ നേടിയ ബി ജെ പി അമൃത്സറില് കോണ്‍ഗ്രസിനോട് തോല്‍ക്കുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്‍ 13 ലോക്സഭാ സീറ്റുകളിലും ബി ജെ പി ഒറ്റയ്ക്ക് മത്സരിക്കാനാണാ സാധ്യത. അതിന്റെ മുന്നോടിയാണ് ദേശീയ എക്സിക്യൂട്ടീവിലേക്ക് പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളുടെ കടന്നുവരവ്.

പാര്‍ട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രധാന വെല്ലുവിളി പഞ്ചാബില്‍ ബി ജെ പിക്ക് ശക്തമായ സിഖ് നേതൃത്വമില്ല എന്നതാണ്. ശിരോമണി അകാലിദളില്‍ നിന്ന് സിഖ് വോട്ട് ബാങ്ക് അമരീന്ദറിലൂടെ പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സിഖ് ഗ്രാമീണ കര്‍ഷകരുടെ ഇടയില്‍ മോശമല്ലാത്ത സ്വാധീനം കോണ്‍ഗ്രസിലുള്ളപ്പോള്‍ അമരീന്ദര്‍ സിംഗിന് ലഭിച്ചിരുന്നു. എങ്കിലും കാര്‍ഷിക നിയമങ്ങളെ ചൊല്ലിയുണ്ടായ വോട്ട് ചോര്‍ച്ച പരിഹരിക്കുക എന്ന ഭാരിച്ച ദൗത്യം ബി ജെ പിയുടെ പഞ്ചാബ് നേതാക്കള്‍ക്കുണ്ട്.

കര്‍ഷക സമരം പഞ്ചാബിലെ ഗ്രാമീണരെ നരേന്ദ്ര മോദി സര്‍ക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ ഇപ്പോഴും ബി ജെ പിക്കോ കേന്ദ്രസര്‍ക്കാരിനോ സാധിച്ചിട്ടില്ല. മുമ്പ് രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിലാണ് ഇക്കാര്യത്തില്‍ ബി ജെ പിയുടെ പ്രതീക്ഷ മുഴുവനും.

മുന്‍ സൈനികന് കൂടിയായ അമരീന്ദര്‍ സിംഗ് കൗശലക്കാരനായ രാഷ്ട്രീയക്കാരന് എന്ന വിശേഷണത്തിന് യോഗ്യനാണ്. മുഖ്യമന്ത്രിയായിരിക്കെ, അതിര്‍ത്തി സെന്‍സിറ്റീവ് സംസ്ഥാനമായ പഞ്ചാബില്‍ പ്രശ്നമുണ്ടാക്കാനുള്ള പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐ എസ് ഐ) ശ്രമങ്ങളെ അദ്ദേഹം പലപ്പോഴും ഉന്നയിച്ചിരുന്നു. സുനില്‍ ജാഖറിനും സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുണ്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന ഹിന്ദു നേതാക്കളില്‍ ഒരാളായ സുനില്‍ ജാഖര്‍ മേയ് മാസത്തിലാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയത്. അബോഹര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്ന് 2002 മുതല്‍ 2017 വരെ തുടര്‍ച്ചയായി മൂന്ന് തവണ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുകയും 2017 ല്‍ ഗുരുദാസ്പൂര്‍ ലോക്സഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ എം പിയാവുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications