• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിക്കാന്‍ വഴിയില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാന്‍സ് വുമണ്‍

Google Oneindia Malayalam News

ബെംഗളൂരു: ജീവിക്കാന്‍ വഴിയില്ലാത്തതിനാല്‍ ദയാവധത്തിന് അപേക്ഷ നല്‍കി ട്രാന്‍സ് വുമണ്‍ റിഹാന ഇര്‍ഫാന്‍. മലയാളിയായ റിഹാന കര്‍ണാടകയിലെ കുടക് ജില്ലാ ഭരണകൂടത്തിനാണ് ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. 29 കാരിയാണ് നിലവില്‍ കര്‍ണാടകയിലെ മടിക്കേരിയില്‍ കഴിയുന്ന റിഹാന ഇര്‍ഫാന്‍. കേരളത്തില്‍ നിന്ന് പഠിച്ച് പ്ലസ് ടു പാസായ റിഹാന 8 വര്‍ഷം മുന്‍പാണ് ലിംഗ മാറ്റ ശസ്ത്രക്രിയക്കായി റിഹാന കോഴിക്കോട് നിന്നും ബെംഗളൂരുവില്‍ എത്തുന്നത്.

Recommended Video

cmsvideo
  ട്രാൻസ്‌ജെൻഡർ മരണത്തിൽ പ്രതികരിച്ച് സ്വീറ്റി ബെർണാഡ് | OneIndia Malayalam

  അവിടെ ട്രാന്‍സ് കമ്യൂണിറ്റികളുടെ കൂടെയായിരുന്നു താമസം. എന്നാല്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഭിക്ഷാടനത്തിന് ഇറങ്ങി. അവിടെ വെച്ച് ബിരുദ പഠനത്തിന് ശ്രമിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം പഠനം പാതി വഴിക്കു നിര്‍ത്തി. 5 വര്‍ഷം മുന്‍പായിരുന്നു കുടകില്‍ എത്തിയത്. കുടകിലെ വ്യാപാര സ്ഥാപനങ്ങളിലും തെരുവുകളിലും ഭിക്ഷയെടുത്തെങ്കിലും താമസിക്കാന്‍ ഇടം കിട്ടിയില്ല.

  ഇവിടെ ഏത് ഡ്രെസും ഓക്കെ ആണ്...ലുക്ക് പിന്നെ പറയേണ്ടല്ലോ; ദാവണിയില്‍ ഷംനയുടെ കലക്കന്‍ ചിത്രങ്ങള്‍ കാണാം

  ട്രാന്‍സ് വുമണായതിനാല്‍ ആരും വീടും വാടകക്ക് കൊടുത്തില്ല. ദിവസം 400 രൂപ വാടക കൊടുത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കാനുള്ള അവസ്ഥയും ഉപജീവനത്തിന് ഭിക്ഷ തേടുന്ന റിഹാനക്ക് ഉണ്ടായിരുന്നില്ല. ഇതിനിടെ റിഹാന ജില്ലാ ഭരണകൂടത്തെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണം എന്ന് ജില്ലാ ഭരണകൂടത്തോട് റിഹാന ഇര്‍ഫാന്‍ അഭ്യര്‍ത്ഥിച്ചു.

  'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി

  എന്നാല്‍ 15 ദിവസം പിന്നിട്ടിട്ടും ജില്ലാ ഭരണകൂടത്തില്‍ നിന്ന് റിഹാനയുടെ അപേക്ഷക്ക് മറുപടി ഒന്നുമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് റിഹാന ഇര്‍ഫാന്‍ ദയാവധത്തിനു ഹര്‍ജി നല്‍കി. എന്നാല്‍ ദയാവധത്തിനുള്ള ഹര്‍ജി വാങ്ങാന്‍ പോലും ജില്ലാ ഭരണകൂടം തയ്യാറായില്ല എന്ന് റിഹാന ദി ഫോര്‍ത്തിനോട് പറഞ്ഞു.

  ഒടുവില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അപേക്ഷ വാങ്ങാന്‍ തയ്യാറായത്. തനിക്ക് മരിക്കാന്‍ കൊതിയുണ്ടായിട്ടല്ല എന്നും എന്നാല്‍ ജീവിക്കാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ് ഈ ഒരു മാര്‍ഗം തേടിയത് എന്നും റിഹാന പറഞ്ഞു.

  ഫ്‌ളാറ്റ് കൊലപാതകം: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒറ്റയ്ക്ക് ഡക്ടില്‍ കയറ്റി, അടിമുടി ദുരൂഹതഫ്‌ളാറ്റ് കൊലപാതകം: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒറ്റയ്ക്ക് ഡക്ടില്‍ കയറ്റി, അടിമുടി ദുരൂഹത

  അതേസമയം ദയാവധം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല എന്ന് റിഹാന പറയുന്നു. മാനസിക ബുദ്ധിമുട്ടും അപമാനവും സഹിക്കാന്‍ വയ്യാത്തതിനാലാണ് തന്റെ ദയാഹത്യയുടെ തിയതി നിശ്ചയിക്കാന്‍ അധികാരികള്‍ക്ക് അവസാനമായി കത്തെഴുതിയത് എന്നും റിഹാന ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  do you know why Malayali trans woman Rihana Irfan applied for euthanasia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X