കാര്‍ഷിക നിയമം വീണ്ടും? എംഎസ്പി പാനലിലേക്ക് കിസാന്‍ മോര്‍ച്ച പ്രതിനിധികളെ അയക്കാത്തത് എന്തുകൊണ്ട്?
ന്യൂദല്‍ഹി: കഴിഞ്ഞ ആഴ്ചയാണ് എം എസ് പി നിര്‍ണയത്തിനായി കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം മുന്‍ കൃഷി സെക്രട്ടറി സഞ്ജയ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ മുന്നൂറോളം കര്‍ഷക സംഘടനകളുടെ സംഘടനയായ സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ (എസ്കെഎം) പ്രതിനിധികളേയും ഉള്‍പ്പെടുത്തിയായിരുന്നു കമ്മിറ്റി രൂപീകരിച്ചത്.
സീറോ ബജറ്റ് അധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിള രീതി മാറ്റുന്നതിനും, കൂടാതെ, എംഎസ്പി (മിനിമം താങ്ങുവില) കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കാന്‍, ആയിരുന്നു പാനല്‍ രൂപീകരണം. എന്നാല്‍ ഈ 28 അംഗ കമ്മിറ്റിയില്‍ കര്‍ഷക പ്രതിനിധികളുടെ മൂന്ന് സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അതിനുള്ള കാരണം എന്താണെന്ന് നോക്കാം.

അജണ്ടയില്‍ എം എസ് പി നിയമനിര്‍മ്മാണം പരാമര്‍ശിക്കാത്തതിനാല്‍ എസ് കെ എം സര്‍ക്കാരിന്റെ ഓഫര്‍ നിരസിക്കുകയും തങ്ങളുടെ പ്രതിനിധികളെ ആരെയും പാനലിലേക്ക് അയക്കില്ലെന്നും പറയുകയായിരുന്നു. മൂന്ന് നിയമങ്ങളും റദ്ദാക്കിയതിനാല്‍, സമിതി രൂപീകരണത്തെക്കുറിച്ച് കേന്ദ്രം കിസാന്‍ മോര്‍ച്ചയുമായി ആശയവിനിമയം നടത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന മറ്റ് സംഘടനകളുടെയും വ്യക്തികളുടെയും പേരുകളും വിശദാംശങ്ങളും, ചെയര്‍മാന്റെ വിശദാംശങ്ങളും അറിയിക്കണം എന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല എന്നാണ് കിസാന്‍ മോര്‍ച്ച പറഞ്ഞത്. കാലതാമസത്തെക്കുറിച്ചുള്ള പാര്‍ലമെന്റിലെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രം തിടുക്കത്തില്‍ സമിതിയെ പ്രഖ്യാപിച്ചു എന്നാണ് കിസാന്‍ മോര്‍ച്ച പറയുന്നത്.

അതേസമയം, കര്‍ഷക പ്രതിനിധികളുടെ പേരുകള്‍ ലഭിക്കാത്തതിനാല്‍ സമിതി രൂപീകരണം സ്തംഭിച്ചതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ഓര്‍ഡിനന്‍സുകളായി കേന്ദ്രം പുറത്തിറക്കിയപ്പോള്‍ ചുക്കാന്‍ പിടിച്ച മുന്‍ കൃഷി സെക്രട്ടറിയെ ആണ് പാനലിന്റെ ചെയര്മാനാക്കിയിരുന്നത്.

സമിതിയിലെ നിതി ആയോഗ് അംഗം രമേഷ് ചന്ദ് കര്‍ഷക നിയമങ്ങളുടെ പ്രധാന വക്താവായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. സാമ്പത്തിക വിദഗ്ധരായ സി.എസ്.സി. ശേഖറും സുഖ്പാല്‍ സിംഗും എം എസ് പിക്ക് നിയമപരമായ പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു എന്നും എസ് കെ എം വാദിക്കുന്നു.

മറ്റ് കര്‍ഷക സംഘടനകളെ പ്രതിനിധീകരിക്കുന്ന അഞ്ച് അംഗങ്ങള്‍ ഒന്നുകില്‍ ബി ജെ പി-ആര് എസ് എസുമായി നേരിട്ട് ബന്ധപ്പെട്ടവരോ അല്ലെങ്കില്‍ അവരുടെ നയങ്ങളെ പിന്തുണയ്ക്കുന്നവരോ ആണെന്നും കിസാന്‍ മോര്‍ച്ചയുടെ ഇരു വിഭാഗങ്ങളും ആരോപിക്കുന്നു.

എന്നാല്‍ എം എസ് പി ഉറപ്പാക്കാന്‍ കിസാന്‍ മോര്‍ച്ചക്ക് ഒരു കമ്മിറ്റി വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. എം എസ് പി കൂടുതല്‍ ഫലപ്രദവും സുതാര്യവുമാക്കുന്നതിനും പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിള രീതികളില്‍ മാറ്റം വരുത്തുന്നതിനും ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

അതനുസരിച്ച്, കര്‍ഷകര്‍, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, കാര്‍ഷിക സാമ്പത്തിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. എന്നാല്‍ എം എസ് പിയുടെ നിയമപരമായ ഗ്യാരണ്ടിയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്, അത് എം.എസ് സ്വാമിനാഥന് കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരിക്കണം.

പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുകയും ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ രാജിയും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളുന്നയിച്ച്, ജൂലൈ 19 മുതല്‍ ഒരു മാസത്തേക്ക് എസ് കെ എം രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

കാര്‍ഷിക വിപണനത്തിലെ പരിഷ്കാരങ്ങളുടെ പേരില്‍, പിന്‍വലിച്ച മൂന്ന് കരി നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ശ്രമിക്കാവുന്ന ഒരു ഇനം തിരുകിയിരിക്കുന്നു എന്നും സംയുക്ത കിസാന്‍ മോര്‍ച്ച അവകാശപ്പെടുന്നു.
ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications