കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 എംഎല്‍എമാരെ തടഞ്ഞ് വെയ്ക്കാന്‍ എനിക്ക് കഴിയില്ലെന്നാണോ? ആഞ്ഞടിച്ച് ഡികെ ശിവകുമാര്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ച തുടരുന്നതിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. എന്താണ് ഇതുകൊണ്ടൊക്ക അര്‍ത്ഥമാക്കുന്നത്. അഞ്ച് എംഎല്‍എമാരെ എനിക്ക് തടഞ്ഞ് വെയ്ക്കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത് ഡികെ സഭയില്‍ ചോദിച്ചു.

dkphoto-

അതെ എംടിബി നാഗരാജിന് ടിക്കറ്റ് ലഭിച്ചത് ഞാന്‍ കാരണമാണ്. ഞങ്ങള്‍ നാഗരാജിനോട് സംസാരിച്ചു. അയാള്‍ വാക്കും നല്‍കിയിരുന്നു. ഞങ്ങള്‍ എംഎല്‍എമാരെ ലോക്ക് ചെയ്യണമായിരുന്നോ? ഇല്ല കാരണം ഞങ്ങള്‍ക്ക് അവരില്‍ വിശ്വാസം ഉണ്ടായിരുന്നു. അവരെ സഭയില്‍ തിരികെ എത്തിക്കൂ. സര്‍ക്കാരിനെതിരെ അവര്‍ വോട്ട് ചെയ്യട്ടെ, ഡികെ ശിവകുമാര്‍ പറഞ്ഞു.

<strong>'A'വിജയരാഘവൻ' വിജയരാഘവനെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍ , ഫേസ്ബുക്ക് കുറിപ്പ് വൈറല്‍</strong>'A'വിജയരാഘവൻ' വിജയരാഘവനെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍ , ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

എന്നെ പിറകില്‍ നിന്ന് കുത്തിയ എന്‍റെ സുഹൃത്തുക്കള്‍ നാളെ നിങ്ങളെയും കുത്തും. മുംബൈയില്‍ തുടരുന്ന രണ്ട് എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടു. തങ്ങളെ കാണൂ എന്ന് ആവശ്യപ്പെട്ടു. അതുപ്രകാരമാണ് മുംബൈയിലെ ഹോട്ടലില്‍ താന്‍ മുറിയെടുത്തത്. എന്നാല്‍ ഹോട്ടലില്‍ പ്രവേശിക്കാന്‍ പോലീസ് തന്നെ അനുവദിച്ചില്ല. എംഎല്‍എമാര്‍ തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് തന്നെ അറിയിച്ചു, ഡികെ ശിവകുമാര്‍ പറഞ്ഞു.

ബിജെപി നേതാക്കളല്ല, യഥാര്‍ത്ഥത്തില്‍ മുംബൈയില്‍ തുടരുന്ന വിമതരാണ് എന്നെ പിറകില്‍ നിന്ന് കുത്തിയത്. നാളെ അവര്‍ ബിജെപി നേതാക്കള്‍ക്കെതിരെയും പണിയും. ഒരു കാര്യം ഉറപ്പാണ് അവര്‍ക്ക് ഇനി മന്ത്രിമാര്‍ ആകാന്‍ സാധിക്കില്ല, ഡികെ ശിവകുമാര്‍ പറഞ്ഞപ.

<strong>കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍! </strong>കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!

English summary
Do you think i can't lock 5 MLAs? asks DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X