ഇങ്ങനെയുള്ള പ്രധാനമന്ത്രി നിങ്ങള്‍ക്ക് വേണമോയെന്ന് പ്രിയങ്ക: ജാതി സെന്‍സസ് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ്
ജയ്പൂർ: ബിഹാറിനെ പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടപ്പിലാക്കുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ പോകുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. രാജസ്ഥാനിൽ ജാതി സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ജയ്പൂരിലെ പാർട്ടിയുടെ വാർ റൂമിൽ നടന്ന രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ആർപിസിസി) കോർ കമ്മിറ്റി യോഗത്തിലാണ് ജാതി സർവ്വേ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ഗെഹ്ലോട്ടിന് പുറമെ സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ, ആർ പി സി സി പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര, തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. 'ബിഹാറിൽ നടന്നത് പോലെ രാജസ്ഥാൻ സർക്കാരും ജാതി സർവേ നടത്തും', യോഗത്തിന് ശേഷം ഗെലോട്ട് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജാതി സർവേയും ജനസംഖ്യാനുപാതികമായ പങ്കാളിത്തവും എന്ന ആശയം സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തിനകത്ത് പല ജാതികളുണ്ട്. പല മതക്കാരും ഇവിടെ താമസിക്കുന്നു. പല ജാതിക്കാർ പലതരം ജോലികൾ ചെയ്യുന്നു. ഏത് ജാതിയിൽ എത്ര ജനസംഖ്യയുണ്ട് എന്നറിഞ്ഞാൽ അവർക്കായി എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് അറിയാൻ കഴിയും. ജാതി തിരിച്ചുള്ള സ്കീമുകൾ തയ്യാറാക്കാൻ ഇത് സഹായിക്കും', അദ്ദേഹം പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം നിലനിർത്തുകയാണെങ്കിൽ, ബിഹാറിൽ നടത്തിയതിന് സമാനമായി സംസ്ഥാനത്തും ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പറഞ്ഞു. വെള്ളിയാഴ്ച ബസ്തർ മേഖലയിലെ കാങ്കർ ജില്ലയിൽ ഒരു പൊതു റാലിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു
'എന്തുകൊണ്ട് ജാതി സെൻസസ് നടത്തിക്കൂടാ. അത് സംഭവിക്കണം. ഛത്തീസ്ഗഡിൽ വീണ്ടും അധികാരത്തിൽ വന്നാൽ ബീഹാറിലെ പോലെ ജാതി സെൻസസ് നടത്തും', പ്രിയങ്ക ഗാന്ധി പറഞ്ഞു. 'നിങ്ങൾ ബീഹാറിലെ കണക്കുകൾ (ജാതി സർവേ) കണ്ടോ? 84 ശതമാനം ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാരാണ്. പക്ഷേ, അവരെ സർക്കാരിലെ വലിയ പദവികളിൽ കാണുന്നില്ല... അത് അവരുടെ അവകാശമല്ലേ?... ഞങ്ങൾ നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബിജെപി നിശബ്ദരാകുന്നു', പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഢിലെ പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുമ്പോൾ, സമ്പന്നർക്കും വ്യവസായി സുഹൃത്തുക്കൾക്കും വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പ്രിയങ്ക പറഞ്ഞു. കർഷകരെ ശക്തിപ്പെടുത്തുന്നതിന് പകരം ബി ജെ പി അവരെ ദുർബലപ്പെടുത്തുകയാണ്. ഒരു കർഷകൻ പ്രതിദിനം 27 രൂപ സമ്പാദിക്കുമ്പോൾ അദാനി ജിയും വ്യവസായികളും ഒരു ദിവസം സമ്പാദിക്കുന്നത് 1,600 കോടി രൂപയാണ്. നിങ്ങളുടെ സമ്പത്ത് അയാൾക്ക് നൽകി. പക്ഷെ നിങ്ങളുടെ അവസരം വരുമ്പോൾ, ഞങ്ങളുടെ പക്കൽ പണമില്ലെന്ന് അവർ പറയുന്നു," പ്രിയങ്ക പറഞ്ഞു.
ഇങ്ങനെയൊരു പ്രധാനമന്ത്രിയെ നിങ്ങൾക്ക് വേണോ? ഇന്ത്യയിലോ നിങ്ങളുടെ സംസ്ഥാനത്തിലോ ഇത്തരമൊരു സർക്കാർ വേണോ?... ബിജെപി സർക്കാർ സമ്പന്നർക്ക് വേണ്ടിയുള്ളതാണ്, അവർക്ക് ദരിദ്രരെയും ഇടത്തരക്കാരെയും കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ല. പെൻഷനോ ജാതി സെൻസസോ ആകട്ടെ, മതത്തെക്കുറിച്ചോ നിങ്ങൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് ചില കാര്യങ്ങളെക്കുറിച്ചോ സംസാരിച്ചുകൊണ്ട് നിങ്ങളെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ജാതി സെൻസസ് നടത്താത്തതെന്ന് അവരോട് ചോദിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications