Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ചെയ്യൂ, ഇല്ലേങ്കില്‍ ജനങ്ങളോട് മര്‍ദ്ദിക്കാന്‍ പറയും; നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: ജോലി കൃത്യമായി ചെയ്തില്ലേങ്കില്‍ ജനങ്ങളോട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കാന്‍ പറയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

gadkarinew

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യവസായികളെ അപമാനിക്കാറുണ്ട്. എന്തിനാണ് അഴിമതി കാണിക്കുന്നത്. എന്തിനാണ് കൈക്കൂലി വാങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരാണെന്ന കാര്യം ഉദ്യോഗസ്ഥര്‍ മറക്കുകയാണ്. തന്നെ ജനങ്ങളാണ് അധികാരത്തില്‍ എറ്റിയത്. ജനങ്ങളോട് മറുപടി പറയാനുള്ള ഉത്തരവാദിത്തം തനിക്കാണ്. നിങ്ങള്‍ കളവ് നടത്തിയിട്ടുണ്ടെങ്കില്‍ നിങ്ങളെ കള്ളനെന്ന് തന്നെ വിളിക്കും, ഗഡ്ഗകരി പറഞ്ഞു.

ഇന്ന് ആര്‍ടിഒ ഓഫീസില്‍ താനൊരു യോഗം വിളിച്ചിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍മാരും ഡയറക്ടര്‍മാരും പങ്കെടുത്തിരുന്നു. പ്രാധാന്യമുള്ള ചില പ്രശ്നങ്ങള്‍ എട്ട് ദിവസത്തിനകം പരിഹരിക്കണമെന്നുള്ള കര്‍ശന നിര്‍ദേശം താന്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ സാധിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദിക്കാനും താന്‍ തന്നെ ജനങ്ങളോട് പറയും എന്ന് പറഞ്ഞു, ഗഡ്കരി പറഞ്ഞു. നീതി നല്‍കാത്ത സംവിധാനങ്ങള്‍ ആവിശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+