രണ്ട് ഡോക്ടര്‍മാരും നഴ്‌സും ചേര്‍ന്ന് യുവതിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ ചെയ്തത്... എല്ലാം വീഡിയോ ആക്കി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മുംബൈ: ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍മാരും നഴ്‌സും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. മുംബൈയിലെ ഒരു ആശുപത്രിയില്‍ ആണ് സംഭവം.

ആ നഗ്നചിത്രങ്ങള്‍ ഓര്‍മയുണ്ടോ? മോണിക്ക ബേദി എന്ന നടി, അധോലോക 'നായിക'!!! ഇതാ വീണ്ടും

ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

യുവതിയുടെ പരാതിയില്‍ ഭിവാണ്ഡി പോലീസ് കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെയ് 12 നായിരുന്നു സംഭവം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

ആ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍...

വയറുവേദന

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ഒരു ശസ്ത്രക്രിയ വേണം എന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.

മയക്കിക്കിടത്തി

ശസ്ത്രക്രിയക്കായി യുവതിയെ മയക്കിക്കിടത്തി. അതിന് ശേഷം രണ്ട് ഡോക്ടര്‍മാരും ഒരു നഴ്‌സും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

പാതി മയക്കത്തില്‍

ലോക്കല്‍ അനസ്‌തേഷ്യ കൊടുത്തതിന് ശേഷം സ്ത്രീ പാതി മയക്കത്തിലായിരുന്നു. എന്നാല്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. പക്ഷേ പ്രതികരിക്കാന്‍ കഴിഞ്ഞില്ല.

ചിത്രങ്ങളെടുത്തു

പാതി മയക്കത്തിലായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കുക മാത്രമല്ല, അവരുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. സ്വകാര്യ ഭാഗങ്ങള്‍ ആണത്രെ ക്യാമറയില്‍ പകര്‍ത്തിയത്.

തെളിവിന് വേണ്ടി

പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഓപ്പറേഷന്‍ തീയേറ്ററില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരുടേയും നഴ്‌സിന്റേയും മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

വകുപ്പുകള്‍

ലൈംഗിക പീഡനം, മാനഹാനി, സ്ത്രീയുടെ അഭിമാനത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകള്‍ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല.

വേഗത്തില്‍ പരാതി

സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ പരാതികള്‍ തന്നെ ഉണ്ടാകാറില്ല. അല്ലാത്ത പക്ഷം ഏറെ വൈകിയിട്ടായിരിക്കും പരാതി ലഭിക്കുക. പക്ഷേ ഈ സംഭവത്തില്‍ യുവതി ഉടന്‍ തന്നെ പരാതി നല്‍കുകയായിരുന്നു

English summary
A woman has lodged a complaint against two doctors and a nurse from a hospital in Bhiwandi near Mumbai, alleging they touched her inappropriately, took her photographs and video while she was under local anaesthesia for an operation on May 12.
Please Wait while comments are loading...