കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവത്തിനെത്തിയ യുവതിയുടെ കിഡ്‌നി അടിച്ചു മാറ്റി, മുലയൂട്ടാന്‍ കഴിയാതെ മരണകിടക്കയില്‍ അമ്മ...

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: സ്വകാര്യ ആശുപത്രികളില്‍ വൃക്ക തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ദില്ലിയിലെ പഹര്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയുടെ വൃക്ക മോഷണം നടത്തിയ സംഭവത്തില്‍ വനിത ഡോക്ടര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.

 സംഭവം നടന്നത്

സംഭവം നടന്നത്


ദില്ലിയിലെ പഹര്‍ഗഞ്ച് ഗ്രാമത്തിലാണ് പ്രസവത്തിന് എത്തിയ യുവതിയുടെ വൃക്ക മോഷണം നടത്തിയത്. മാര്‍ച്ച് 3 നായിരുന്നു സംഭവം.

 അഗ്നിഹോത്രി ആശുപത്രിയില്‍

അഗ്നിഹോത്രി ആശുപത്രിയില്‍


പതിറാം എന്ന കര്‍ഷകന്‍ ഗ്രാമത്തിലെ മിഡ് വൈഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഭാര്യയെ സ്വകാര്യ ആശുപത്രിയായ അഗ്നിഹോത്രിയില്‍ പ്രവേശിപ്പിച്ചത്.

 സര്‍ജറി

സര്‍ജറി


ആശുപത്രിയുടെ ഉടമസ്ഥയും സീനിയര് ഡോക്ടറുമായ അഗ്നിഹോത്രിയാണ് ഉടന്‍ തന്നെ സര്‍ജറി വേണമെന്നും ഇല്ലെങ്കില്‍ യുവതിയുടെ കുഞ്ഞും മരിക്കുമെന്ന് പറഞ്ഞത്.

 വൃക്ക മോഷണം

വൃക്ക മോഷണം


20,000 രൂപ അടച്ച് സര്‍ജറിയ്ക്ക് വിധേയയാക്കിയ യുവതിയുടെ വലത് വൃക്ക ഡോക്ടര്‍ മോഷ്ടിക്കുകയായിരുന്നു.

 പ്രസവത്തിന് ശേഷം

പ്രസവത്തിന് ശേഷം


പ്രസവത്തിന് ശേഷം വീട്ടില്‍ എത്തിയ യുവതിയ്ക്ക് അസഹ്യമായ വയറുവേദനയും മൂത്രത്തിലൂടെ രക്തപ്രവഹിക്കാനും ആരംഭിച്ചു. പ്രസവം നടന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ യുവതി ഉടന്‍ തന്നെ മരിക്കും എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

 മുലയൂട്ടാന്‍ കഴിയാതെ

മുലയൂട്ടാന്‍ കഴിയാതെ


കുഞ്ഞിന് മുലയൂട്ടാന്‍ പോലും കഴിയാത്തെ മരണകിടക്കിയില്‍ കഴിയുകയാണ് യുവതി.

 പരാതി

പരാതി


ഡോക്ടര്‍ അഗ്നിഹോത്രിയുടെ പേരില്‍ യുവതിയുടെ ഭര്‍ത്താവ് പതിറാം ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ക്ലിക്ക് ചെയ്യൂ... നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാൻ ക്ലിക്ക് ചെയ്യൂ...

English summary
A farmer in Pahadganj village has accused a woman doctor of removing his pregnant wife’s kidney during a caesarean section five months ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X