അനസ്‌ത്യേഷ്യ നല്‍കി ഡോക്ടര്‍ രോഗിയെ പീഡിപ്പിച്ചു
ഹൈദരാബാദ്: അനസ്‌ത്യേഷ്യ നല്‍കി 21 കാരിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചു.തിങ്കളാഴ്ചയാണ് സിറ്റിയിലെ മാധവന്‍ ക്ലിനിക്കിലാണ് സംഭവം.
പരിശോധനയ്ക്കായി ക്ലിനിക്കില്‍ എത്തിയതായിരുന്നു യുവതി. ഡോക്ടര്‍ അവിടെ ഉണ്ടായിരുന്ന രോഗികളോട് തിരികെ പോവാന്‍ നിര്‍ദ്ദേശിച്ചതിന് ശേഷം അനസ്‌തേഷ്യ നല്‍കി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പ്രതിശ്രുത വരന്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് 45 മിനിറ്റിന് ശേഷം ക്ലിനിക്കില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ബോധമില്ലാതെ കിടക്കുന്ന യുവതിയെ കണ്ടു. ഉടന്‍ തന്നെ ഇയാള്‍ യുവതിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ പരാതിപ്രകാരം ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.ഡോക്ടര്‍ സിറ്റിയില്‍ 25 വര്‍ഷമായി ചര്‍മ്മ രോഗ ക്ലിനിക്ക് നടത്തി വരികയാണ്.എന്നാല്‍ പ്രതി ഒളിവിലാണ്.












Click it and Unblock the Notifications