മരുന്ന് നല്‍കി ബോധം കെടുത്തി; പിന്നെ പീഡനം, ഡോക്ടര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ദില്ലിയിലാണ് സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയെയാണ് ഡോക്ടര്‍ പീഡിപ്പിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. വെറും കോലിയല്ല ഇത് കിംഗ് കോലി!!

സോണിയ വിഹാര്‍ സ്വദേശി അമിത് റായിയാണ് അറസ്റ്റിലായത്. കിഴക്കന്‍ ദില്ലിയിലെ സോണിയ വിഹാറില്‍ വാടകയ്‌ക്കെടുത്ത വീടിന് സമീപം തന്നെയാണ് ഇയാള്‍ ക്ലിനിക്ക് നടത്തുന്നത്. ശനിയാഴ്ചയാണ ഇയാളെ അറസ്റ്റ് ചെയ്തത്.

rape

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പനിക്ക് ചികിത്സ തേടി എത്തിയതായിരുന്നു യുവതി. ഇവര്‍ക്ക് ടൈഫോയിഡ് ആണെന്ന് പറഞ്ഞ് ഇഞ്ചക്ഷന്‍ നല്‍കി. അതിനു ശേഷം മരുന്ന് നല്‍കി. ഇതോടെ യുവതി ബോധരഹിതയാവുകയായിരുന്നു. അതിനു ശേഷമായിരുന്നു പീഡനം. എന്നിട്ട് ക്ലിനിക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

സംഭവം പുറത്തറിയാതിരിക്കാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

English summary
doctor arrested for rape patient in delhi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്