കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം പുറത്ത് പറയാതിരിക്കാന്‍ ഡോക്ടര്‍ നഴ്‌സിനെ വിവാഹം ചെയ്തു, പിറ്റേ ദിവസം ഉപേക്ഷിച്ചു!!

  • By ഭദ്ര
Google Oneindia Malayalam News

ഗുഡ്ഗാവ്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പുറത്ത് പറയാതിരിക്കാന്‍ യുവതിയെ വിവാഹം ചെയ്ത് ചതിക്കുകയും ചെയ്ത ഡോക്ടര്‍ പോലീസ് പിടിയില്‍. ദില്ലിയിലെ ഗുഡ്ഗാവിലുളള പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ ഗിരിഷ് ഓജ(35)യാണ് അറസ്റ്റിലായത്.

ഡോക്ടര്‍ ഗിരിഷ് ജോലി ചെയ്യുന്ന അതേ ആശുപത്രിയിലെ നഴ്‌സായ യുവതിയാണ് പീഡനത്തിന് പരാതി നല്‍കിയത്. എസ്ജിടി യൂണിവേഴ്‌സിറ്റിയിലാണ് ഇരുവരും പഠിച്ചിരുന്നത്. അന്നേ മുതല്‍ സുഹൃത്തുക്കളാണ്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഡോക്ടര്‍ പല തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

 arrest

മാര്‍ച്ച് 2 ന് ആര്യ സമാജത്തില്‍ വെച്ച് ഇവരുടെ വിവാഹം കഴിഞ്ഞെങ്കിലും പിറ്റേ ദിവസത്തില്‍ ഡോക്ടര്‍ യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. തന്റെ തന്ത്രമായിരുന്നു വിവാഹമെന്നും കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ് കടന്നു കളഞ്ഞു. പോലീസില്‍ അറിയിച്ചാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി.

യുവതിയുടെ പരാതിയില്‍ അലഹബാദ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 376, 506, 420 എന്നിവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

English summary
A doctor, booked for raping a nurse in Gurgaon in April 2016, was sent to a three-day police remand on Tuesday, after a crime branch team nabbed him in Allahabad on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X