കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗിക്ക് ചികിത്സ വൈകി!! ഡോക്ടര്‍ക്ക് ബന്ധുക്കളുടെ വക പൂരത്തല്ല്!വീഡിയോ വൈറല്‍

ചികിത്സിക്കാന്‍ വൈകിയെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കളടക്കമുള്ളവരാണ് ഡോക്ടറെ മര്‍ദിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ധൂലേ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടര്‍ക്ക് മര്‍ദനം. വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലേ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാര്‍ച്ച് 12ന് രാത്രിയാണ് സംഭവം. ഡോ. മോഹന്‍ മുമുന്കര്‍ എന്ന ഡോക്ടര്‍ക്കാണ് ക്രൂര മര്‍ദനം നേരിടേണ്ട് വന്നത്. ചികിത്സിക്കാന്‍ വൈകിയെന്നാരോപിച്ച് രോഗിയുടെ ബന്ധുക്കളടക്കമുള്ളവരാണ് ഡോക്ടറെ മര്‍ദിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളും ഡോക്ടറെ മര്‍ദിക്കുന്നതില്‍ പങ്കാളികളായി.

doctor

ഡോക്ടര്‍ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. വയര്‍, നെഞ്ച്, തല എന്നിവിടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റു. ഡോക്ടറുടെ ഒരു കണ്ണ് തകര്‍ന്നിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങളും ഇവര്‍ തകര്‍ത്തിട്ടുണ്ട്. ഡോക്ടറെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

English summary
Video footage of a doctor being brutally assaulted at a government hospital at Dhule in North Maharashtra went viral on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X