കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലിനകത്ത് കഞ്ചാവും മയക്കുമരുന്നും സുലഭം... എത്തിക്കുന്നത് ഡോക്ടർ, അവസാനം കുടുങ്ങി, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കൊൽക്കത്ത: ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു നൽകുന്ന ഡോക്ടർ അറസ്റ്റിൽ. ഡോ.അമിതാവ് ചൗധരിയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റിലായത്. 10 വര്‍ഷക്കാലത്തോളം ജയിലില്‍ ജോലി ചെയ്യുന്നയാളായതിനാല്‍ പിടിക്കപ്പെടില്ലെന്നാണ് ഡോക്ടര്‍ കരുതിയിരുന്നത്. വലിയ ഒരു റാക്കറ്റിലെ ഏറ്റവും ചെറിയ കണ്ണിയാണ് അറസ്റ്റിലായ ഡോക്ടറെന്ന് പോലീസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ അലിപ്പോര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ഇയാളില്‍ നിന്ന് നാല് കിലോ മരിജുവാന, മദ്യം, 35 മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, എന്നിവയും 1.46 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇത്തരത്തിലുള്ള സാധനങ്ങൾ തടവുകാർക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ ഡോ ചൗധരി ലക്ഷങ്ങള്‍ സമ്പാദിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Jail

വലിയ ഒരു റാക്കറ്റിലെ ഏറ്റവും ചെറിയ കണ്ണിയാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ പ്രതികളുടെ പങ്ക് അന്വേഷിച്ച് നടപടി സ്വികരിക്കുമെന്ന് ശ്ചിമബംഗാല്‍ മന്ത്രി ഉജ്വല്‍ ബിശ്വാസ് പറഞ്ഞു. അതേസമയം ഇയാളുടെ പിന്നിലുള്ള സംഘത്തേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.

English summary
A doctor was arrested for allegedly trying to smuggle mobile phones, narcotics, alcohol and razor blades into Kolkata’s Alipore Central Jail on Friday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X