കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധി നല്‍കില്ല; യുവഡോക്ടര്‍ തൂങ്ങി മരിച്ചു.

  • By Desk
Google Oneindia Malayalam News

ചണ്ഡിഗര്‍: സഹാദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവധി നിഷേധിച്ചതില്‍ മനം നൊന്ത് യുവഡോക്ടര്‍ ആത്മഹത്യ ചെയ്തു. കര്‍ണ്ണാടകയിലെ റോഹത്തിലുളള പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം നടന്നത്. ഓംകാറെന്ന മുപ്പതുകാരനായ യുവഡോക്ടര്‍ ഇന്നലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ചത്. ശിശുരോഗ വിഭാഗത്തില്‍ ഉന്നത പഠനം നടത്തി വരികയായിരുന്നു.

ഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗംഉണ്ണിയാടനും വിക്ടറും ജോസഫ് പക്ഷത്ത് ചേര്‍ന്നു; ഓഫീസിന് കാവലുമായി ജോസ് കെ മാണി വിഭാഗം

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഓംകാറിന് വകുപ്പു മേധാവി അവധി അനുവദിച്ചിരുന്നില്ല. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പലപ്പോഴും ഓംകാറിനോട് മോശമായി പെരുമാറിയിരുന്നു എന്നതും ആത്മഹത്യക്കു കാരണമെന്നാണ് ബന്ധുക്കളുടെയും സഹപാറികളുടെയും ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. പീഡിയാട്രിക്ക് വിഭാഗം മേധാവിയിലേക്കാണ് ആരോപണം ചെന്നെത്തുന്നത്. നിരന്തരമായ മനസിക പീഡനമാണ് ഓംകാര്‍ വകുപ്പു മേധാവിയില്‍ നിന്നും നേരിട്ടിരുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു.

suicide23244-1

എന്നാല്‍ അറസ്റ്റ് ഉണ്ടായിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിയാലെ തുടര്‍ നടപടികളിലേക്ക് കടക്കാനാവൂ എന്നാണ് പൊലിസ് പറയുന്നത്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ പ്രതിയായ വകുപ്പു മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഓംകാറിന്റെ സഹപാറികള്‍ പ്രതിഷേധിച്ചിരുന്നു. കര്‍ണ്ണാടകയിലെ ദര്‍വാദില്‍ നിന്നുളള മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഓംകാര്‍.

English summary
Doctor commit suicide on denied leave for sister's marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X