Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ ദമ്പതികളെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പലാമു: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ഡോക്ടര്‍ ദമ്പതിമാരെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സത്ബാര്‍വ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കസ്യാദി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ടവര്‍ ഗയ സോ(55), ഭാര്യ ദുഖ്‌നി ദേവി(48) എന്നിവരാണെന്ന് പോലീസ് അറിയിച്ചു.

മന്ത്രവാദത്തിന്റെ ഭാഗമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി ആര്‍ ബുര്‍വര്‍ വ്യക്തമാക്കി. ഒരു സംഘം അക്രമികള്‍ കഴിഞ്ഞദിവസം രാത്രി ദമ്പതികളെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സമീപത്തെ നദിക്കരയിലാണ് ഇവരുടെ മൃതശരീരം കണ്ടെത്തിയത്.

murder--logo

സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോക്ടര്‍മാരെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് മന്ത്രവാദത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് പതിവ് സംഭവമാണെന്ന് പ്രദേശവാസി പറയുന്നു.

സമീപവാസികളുമായി അത്രയടുപ്പമൊന്നുമില്ലായിരുന്ന ദമ്പതിമാര്‍ക്ക് ശത്രുക്കളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നുണ്ട്. നദിക്കരയില്‍ നിന്നും മന്ത്രവാദത്തിനുപയോഗിക്കുന്ന ചില വസ്തുക്കള്‍ കണ്ടെടുത്തതും കൊലപാതക കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു. അതേസമയം, വിശദമായ അന്വേഷണം നടത്താതെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+