Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ് രൂപയുടെ ലക്ഷക്കണക്കിന് നോട്ടുകള്‍, ഡോക്ടറുടെ അറസ്റ്റ് കള്ളപ്പണം കടത്തുന്നതിനിടെ!!

100 രൂപയുടെ കെട്ടുകളാക്കി മാറ്റിയ 70 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിക്കുന്നനിടെയായിരുന്നു അറസ്റ്റ്

ദില്ലി: 70 ലക്ഷത്തിന്റെ നോട്ടുകെട്ടുകളുമായി പോയ ഡോക്ടര്‍ ദില്ലിയില്‍ അറസ്റ്റിലായി. 100 രൂപയുടെ കെട്ടുകളാക്കി മാറ്റിയ 70 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിക്കുന്ന ശിശുരോഗ വിദഗ്ദനെക്കുറിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ദില്ലിയിലെ പഹര്‍ഗഞ്ച് പൊലീസാണ് നല്ലാല്‍ എന്ന ഡോക്ടറെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്വീകരിച്ചതോടെ 100 രൂപ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ അറസ്റ്റ്.

ദൗര്‍ലഭ്യം നേരിടുമ്പോഴും

ദൗര്‍ലഭ്യം നേരിടുമ്പോഴും

69, 86, 000 മൂല്യം വരുന്ന നൂറുരൂപയുടെ നോട്ടുകെട്ടുകളാണ് പൊലീസ് ഡോക്ടറില്‍ നിന്ന് കണ്ടെത്തിയത്.

പണം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതോ

പണം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതോ


ഒരു സുഹൃത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണ് താന്‍ കൈവശം വച്ചിരുന്നതെന്നാണ് ഡോക്ടറുടെ വിശദീകരണം. രജൗരി ഗാര്‍ഡനിലെ തന്റെ വീട്ടില്‍ സൂക്ഷിക്കുന്നതിനായാണ് പണം സ്വീകരിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.

 ആദായ നികുതി വകുപ്പ് അന്വേഷണം

ആദായ നികുതി വകുപ്പ് അന്വേഷണം

പൊലീസ് കണ്‍ട്രോള്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഹര്‍ ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍ നല്ലാലിന്റെ കേസ് ആദായ നികുതി വകുപ്പിന് കൈമാറി. ആദായ നികുതി വകുപ്പായിരിക്കും കേസില്‍ അന്വേഷണം നടത്തുക.

 ലക്ഷക്കണക്കിന് രൂപയുടെ ഉറവിടം?

ലക്ഷക്കണക്കിന് രൂപയുടെ ഉറവിടം?

രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500, 100 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ നൂറ് 50 രൂപ നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനിടെയാണ് ലക്ഷണക്കണക്കിന് രൂപയുടെ നൂറ് രൂപ നോട്ടുകള്‍ ഡോക്ടറില്‍ നിന്ന് പിടിച്ചെടുക്കുന്നത്.

നൂറ് രൂപ നോട്ടുകള്‍ എവിടെ നിന്ന്

നൂറ് രൂപ നോട്ടുകള്‍ എവിടെ നിന്ന്

രാജ്യത്ത് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമുണ്ടായരിക്കെ ഇത്രയധികം പണം ഡോക്ടര്‍ക്ക് ലഭിച്ചതിന്റെ സ്രോതസ്സ് സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+