കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറെ കൈ കെട്ടി വിവസ്ത്രനാക്കി റോഡിൽ വലിച്ചിഴച്ച് പോലീസ്! ദൃശ്യം പുറത്ത്, വൻ വിവാദം

Google Oneindia Malayalam News

വിശാഖപട്ടണം: വിശാഖപട്ടണത്ത് ഡോക്ടര്‍ക്ക് നേരെ പോലീസ് ക്രൂരത. ഡോക്ടര്‍ കെ സുധാകറിനെ പോലീസ് റോഡില്‍ കൈ കെട്ടി, വിവസ്ത്രനാക്കി വലിച്ചിഴച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആന്ധ്ര പ്രദേശില്‍ വന്‍ വിവാദമായിരിക്കുകയാണ്.

Recommended Video

cmsvideo
ഡോക്ടറെ നടുറോഡിൽ മർദ്ദിച്ച് പൊലീസ് | Oneindia Malayalam

എന്‍ 95 മാസ്‌കുകളുടേയും പിപിഇ കിറ്റുകളുടേയും ലഭ്യതക്കുറവിനെ കുറിച്ച് പരാതിപ്പെട്ട് നേരത്തെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഡോ. സുധാകര്‍. തുടര്‍ന്ന് സര്‍ക്കാര്‍ സുധാകറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും ഇല്ല

പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും ഇല്ല

നര്‍സിപ്പട്ടണം സര്‍ക്കാര്‍ ആശുപത്രിയിലെ അനസ്‌ത്യേഷ്യോളജിസ്റ്റ് ആയ ഡോക്ടര്‍ കെ സുധാകറിനെ കഴിഞ്ഞ മാസമാണ് സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്ക ലംഘനം നടത്തി, സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും നല്‍കുന്നില്ല എന്ന് സുധാകര്‍ പരസ്യമാക്കിയത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

പോലീസ് ക്രൂരത

പോലീസ് ക്രൂരത

കഴിഞ്ഞ ദിവസം ബാങ്ക് ലോണ്‍ അടയ്ക്കാനായി കാറില്‍ പോകുന്ന വഴിയില്‍ വെച്ചാണ് ഡോക്ടറെ പോലീസ് തടഞ്ഞത്. ലോണ്‍ ക്ലോസ് ചെയ്യാനായി കൊണ്ട് പോവുകയായിരുന്ന പണം പോലീസ് കാറില്‍ നിന്ന് കണ്ടെടുത്തു. ഇത്രയും പണം എവിടേക്കാണ് കൊണ്ട് പോകുന്നത് എന്ന് പോലീസ് ചോദിച്ചു. ബാങ്കിലേക്കാണെന്ന് താന്‍ പറഞ്ഞത് പോലീസ് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഡോക്ടര്‍ പറയുന്നു.

തീവ്രവാദിയാക്കുമെന്ന് ഭീഷണി

തീവ്രവാദിയാക്കുമെന്ന് ഭീഷണി

പോലീസ് തന്റെ കാറില്‍ മദ്യക്കുപ്പികള്‍ വെച്ചതായും ഡോക്ടര്‍ ആരോപിച്ചു. തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. തീവ്രവാദിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ സുധാകര്‍ ആരോപിക്കുന്നു. ഡോക്ടറുടെ കൈകള്‍ പിന്നില്‍ കെട്ടിയാണ് പോലീസ് കോണ്‍സ്റ്റബിള്‍ റോഡിലൂടെ വലിച്ചിഴച്ചത്.

ചിത്രങ്ങൾ വൈറൽ

ചിത്രങ്ങൾ വൈറൽ

ഡോക്ടര്‍ സുധാകര്‍ റോഡില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി ആളുകളുടെ മുന്നിലിട്ടാണ് ഡോക്ടറെ പോലീസ് അപമാനിച്ചത്. എന്നാല്‍ പോലീസിന്റെ ക്രൂരതയ്ക്ക് എതിരെ പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. പകരം എല്ലാവരും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന തിരക്കില്‍ ആയിരുന്നു.

മദ്യപിച്ചിരുന്നുവെന്ന് പോലീസ്

മദ്യപിച്ചിരുന്നുവെന്ന് പോലീസ്

വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റിയാണ് ഡോക്ടറെ പോലീസ് സ്‌റേറഷനിലേക്ക് കൊണ്ട് പോയത്. അതേസമയം ഡോക്ടര്‍ മദ്യപിച്ചിരുന്നുവെന്നും പോലീസിനോട് അപമര്യാദയായി പെരുമാറി എന്നുമാണ് പോലീസ് ആരോപിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും പോലീസുകാരില്‍ ഒരാളുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു എന്നും ആരോപിക്കപ്പെടുന്നു.

വെട്ടിലായി സർക്കാർ

വെട്ടിലായി സർക്കാർ

പോലീസുകാരെ അസഭ്യം പറഞ്ഞതിന് ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഡോക്ടറെ അപമാനിച്ച പോലീസ് കോണ്‍സറ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായി വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഡോക്ടറെ പോലീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വയനാട്ടുകാര്‍ക്ക് നല്‍കിയ ആ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി! ഒരു മാസം മാത്രം, പരാതിക്ക് പരിഹാരംവയനാട്ടുകാര്‍ക്ക് നല്‍കിയ ആ വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി! ഒരു മാസം മാത്രം, പരാതിക്ക് പരിഹാരം

 ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും, കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി! ശശി തരൂരിന്റെ വഴിയേ രാഹുൽ ഗാന്ധിയും, കേരളത്തിലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി!

 കൊവിഡിനെ നശിപ്പിക്കാൻ അണു നാശിനി കുത്തിവച്ചൂടേ എന്നവർ ചോദിക്കില്ല, കരുത്തുറ്റ വനിതാ നേതൃനിര! കൊവിഡിനെ നശിപ്പിക്കാൻ അണു നാശിനി കുത്തിവച്ചൂടേ എന്നവർ ചോദിക്കില്ല, കരുത്തുറ്റ വനിതാ നേതൃനിര!

English summary
Doctor dragged on road by police at Visakhapatnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X