'ബിഎസ്എന്‍എല്‍ മാനേജര്‍' ഡോക്ടറുടെ 7 ലക്ഷം രൂപ തട്ടിയെടുത്തു
രോഹ്തക്: ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ചമഞ്ഞെത്തിയ ആള്‍ ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി ഡോക്ടറുടെ പരാതി. ഹരിയാണയിലെ രോഹ്തക്കിലെ അരഷി ഗേറ്റ് പ്രദേശത്താണ് സംഭവം. ക്ലിനിക്ക് നടത്തിവരുന്ന ഡോ. സുരേഷ് ജെയ്ന്‍ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തെക്കുറിച്ച് സുരേഷ് പറയുന്നത് ഇങ്ങനെ.
കഴിഞ്ഞ മെയ് 30ന് ഡോക്ടറുടെ നഴ്‌സിങ് ഹോമില്‍ രമേഷ് പ്രജാപതി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി തന്നെ കാണാനെത്തി. രോഹ്തക്കിലെയും ജിന്ത് ഏരിയയിലെയും ബിഎസ്എന്‍എല്‍ ജനറല്‍ മാനേജറാണ് താനെന്നാണ് രമേഷ് പറഞ്ഞിരുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ മെഡിക്കല്‍ ചെക്ക്അപ് ഡോക്ടറുടെ നഴ്‌സിങ് ഹോമില്‍ വെച്ച് നടത്താമെന്ന് രമേഷ് വാഗ്ദാനം നല്‍കി.

823 ജീവനക്കാര്‍ക്ക് 2,100 രൂപവീതമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ആകെ 17,28,300 രൂപ ഈ ഇനത്തില്‍ ഡോക്ടര്‍ക്ക് നല്‍കും. എന്നാല്‍ കമ്മീഷനായി ഏഴുലക്ഷം രൂപ വേണമെന്ന് രമേഷ് വ്യക്തമാക്കി. ഇതനുസരിച്ച് ഡോക്ടര്‍ക്ക് പ്രസ്തുത തുകയുടെ ചെക്ക് രമേഷ് നല്‍കി. കമ്മീഷനായുള്ള തുക ഡോക്ടര്‍ രമേഷിന് കൈമാറുകയും ചെയ്തു.
കുറച്ചു ദിവസത്തിനുശേഷം പണം പിന്‍വലിക്കാനായി ബാങ്കില്‍ ചെന്നപ്പോഴാണ് ചെക്ക് മടങ്ങിയത് അറിയുന്നത്. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ ഡോക്ടര്‍ ഉടന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. രമേഷ് പ്രജാപതി എന്നയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കുവേണ്ടിയുടെ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications