നടി രാഗിണി ദ്വിവേദി മൂത്രത്തില്‍ വെള്ളം കലര്‍ത്തിയത് എന്തിന്? ഡോക്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചു
ബെംഗളൂരു: സിനിമാ ലോകത്തെ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ച വേളയിലാണ് കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായത്. അധികം വൈകാതെ മറ്റൊരു പ്രമുഖ നടിയായ സഞ്ജന ഗല്‍റാണിയും പിടിയിലായി. സിനിമാ രംഗത്തെ ഒട്ടേറെ പേര്‍ക്ക് ലഹരി ഇടപാടില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അന്വേഷണം കേരളത്തിലേക്കും നീണ്ടിരിക്കെ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് പ്രതികള്‍. കഴിഞ്ഞ ദിവസം രാഗിണി ദ്വിവേദിയെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടന്ന സംഭവം ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു. അവര്‍ കാണിച്ച ക്രിതൃമം ഡോക്ടര്‍ കണ്ടെത്തി....

പരിശോധന എന്തിന്
സെപ്തംബര്‍ നാലിനാണ് നടി രാഗിണി ദ്വിവേദി അറസ്റ്റിലായത്. ഇവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ അന്വേഷണ സംഘം വൈദ്യ പരിശോധന നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് കെസി ജനറല്‍ ആശുപത്രിയിലെത്തിച്ച് മൂത്രം പരിശോധിക്കുകയും ചെയ്തു.

വെള്ളത്തിന്റെ അംശം
രാഗിണി ദ്വിവേദി നല്കിയ മൂത്ര സാംപിളില്‍ വെള്ളത്തിന്റെ അംശമുണ്ടായിരുന്നു. നടി സാംപിളില്‍ വെള്ളം കലര്‍ത്തി നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. ഇക്കാര്യം ഡോക്ടര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്ന് വീണ്ടും സാംപിള്‍ എടുത്ത് പരിശോധിക്കേണ്ടി വന്നുവെന്ന് ഡെക്കാള്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളം കലര്‍ത്തുന്നത് എന്തിന്
നടി മയക്ക് മരുന്ന് സമീപ ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നോ എന്നറിയാനാണ് മൂത്രം പരിശോധിച്ചത്. എന്നാല്‍ വെള്ളം കലര്‍ത്തി പരിശോധനയ്ക്ക് നല്കിയാല് മൂത്രത്തില്‍ ഊഷ്മാവ് കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കില്ല. ശരീരത്തിന്റെ ഊഷ്മാവിന് തുല്യമായി ഫലം ലഭിക്കുകയും ചെയ്യും.

ജഡ്ജിയെ അറിയിച്ചു
പരിശോധന നടത്തിയ ശേഷം നടിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ വേളയില്‍ നടി മൂത്ര സാംപിളില്‍ വെള്ളം കലര്‍ത്തി നല്കിയ കാര്യം അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുന്ന വേളയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് കോടതി മൂന്ന് ദിവസം കൂടി ചോദ്യം ചെയ്യാന്‍ അനുവദിച്ചു.

വാട്സ്ആപ്പ് സന്ദേശം
കന്നഡ സിനിമാ രംഗത്ത് നിന്ന് മയക്ക് മരുന്ന് കേസില്‍ ആദ്യം അറസ്റ്റിലായ നടിയാണ് രാഗിണി ദ്വിവേദി. സുഹൃത്ത് ബികെ രവിശങ്കര്‍, സൈമണ്‍ എന്ന വിദേശി എന്നിവരുമായി ചേര്‍ന്നാണ് മയക്ക് മരുന്ന് ശൃംഖലയുമായി രാഗിണി ബന്ധപ്പെട്ടിരുന്നത് എന്നാണ് വിവരം. രാഗിണിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ആദ്യം തയ്യാറായില്ല
സൈമണ്‍ ലഹരി എത്തിക്കുന്നതില്‍ പ്രധാനിയാണെന്ന് അന്വേഷണ സംഘം കരുതുന്നു. ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറ്റൊരു കന്നഡ നടിയായ സഞ്ജന ഗല്‍റാണിയും കേസില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ തയ്യാറായില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്നാണ് നടി പറഞ്ഞതത്രെ.

പോലീസ് ചെയ്തത്
രാഗിണി ദ്വിവേദിയും പരിശോധനയ്ക്ക്് ആദ്യം തയ്യാറായില്ല. അഭിഭാഷകനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പോലീസ് അഭിഭാഷകനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ അനുമതി ലഭിച്ച വേളയിലാണ് രാഗിണി ദ്വിവേദി മൂത്ര സാംപിള്‍ പരിശോധനയ്ക്ക് കൊടുത്തത്. ഫലം ലഭ്യമായിട്ടില്ല.

ആരാണ് സഞ്ജന
ഫ്ളാറ്റില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സഞ്ജന ഗല്‍റാണിയെ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. മലയാളികള്‍ക്ക് സുപരിചിതയാണ് സഞ്ജനയുടെ സഹോദരിയും നടിയുമായ നിക്കി ഗല്‍റാണിയെ. ഇന്ദിര നഗറിലെ സഞ്ജനയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നാലര മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു.

കൂടുതല്‍ അറസ്റ്റ്
ശാന്തിനഗറിലെ വിരന്‍ ഖന്നയുടെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. വ്യാപാരിയായ ഇയാള്‍ വലിയ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. കന്നഡ സിനിമാ താരങ്ങള്‍, വ്യവസായികള്‍, വിഐപികള്‍ എന്നിവരെല്ലാം ഖന്നയുടെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. ഖന്നയെ ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു.
Recommended Video

സഞ്ജന പറഞ്ഞത്
സഞ്ജനയുടെ അടുത്ത സുഹൃത്തും വ്യവസായിയുമായ രാഹുല്‍ തോന്ഷെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മയക്ക് മരുന്ന് സംഘങ്ങളുമായി രാഹുലിന് ബന്ധമുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു സഞ്ജനയുടെ ആദ്യ പ്രതികരണം. പക്ഷേ, അധികം വൈകാതെ പോലീസ് സഞ്ജമയുടെ വീട്ടിലുമെത്തി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications