പാറ്റയെ കണ്ട ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ച് വീഡിയോയെടുത്തു;സായിപ്പിനെ കണ്ട് കവാത്ത് മറന്നു!!
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം
മുംബൈ: ഓപ്പറേഷനിടെ പാറ്റ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ത്തിവെച്ച സംഭവം വൈറലാവുന്നു. താനെയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ഓപ്പറേഷന് തിയേറ്ററിലെ വൃത്തി ചോദ്യം ചെയ്തായിരുന്നു ഡോക്ടറുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഛത്രപജി ശിവജി മഹാരാജ് ആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോപീഡിക് സര്ജന് ഡോ. സഞ്ജയ് ബരണ്വാലാണ് 45കാരന്റെ കാലിനുള്ള ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന് തിയറ്ററില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ത്തിവച്ചത്.

ഫോണില്‍ പകര്‍ത്തി
ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്ററിലെ വൃത്തിയില്ലായ്മ അധികാരികളെ കാണിച്ച് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഡോക്ടര്‍ പാറ്റയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. രോഗികള്‍ എത്ര അപകടരമായ സാഹചര്യത്തിലാണ് ചികിത്സിക്കപ്പെടുന്നതെന്ന് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയായിരുന്നു ഇത്.

പരാതി ഉന്നയിച്ചിട്ടും
താനെ മുനിസിപ്പല്‍ കോര്പ്പറേഷന് കീഴിലുള്ള ആശുപത്രിയില്‍ ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൃത്തിയില്ലെന്നും കീടങ്ങളുടെ ശല്യമുണ്ടെന്നും കാണിച്ച് ഡോ. ബാരന്വാല് നേരത്തെ നിരവധി പരാതികള്‍ ഉന്നയിച്ചിരുന്നു. രോഗികള്‍ അണുബാധ കാരണം ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതോടെയാണ് സംഭവം.

ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി
ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഓപ്പറേഷന് തിയറ്ററില്‍ അണുനശീകരണം നടത്തേണ്ടത് അനിവാര്യമാണ് ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ആശുപത്രി അധികൃതരുടെ നടപടി.

ഒന്നുമാത്രം പ്രവര്‍ത്തിയ്ക്കും
500 രോഗികളെ കിടത്തി ചികിത്സിയ്ക്കാവുന്ന ഛത്രപതി ശിവജി മഹാരാജ് ആശുപത്രി രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിയ്ക്കുന്നത്. 2013ല്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഉദ്ഘാടനം ചെയ്ത മൂന്ന് ഓപ്പറേഷന് തിയ്യറ്ററുകളില്‍ ജീവനക്കാരുടെ അഭാവം മൂലം ഒന്നു മാത്രമാണ് പ്രവര്‍ത്തിയ്ക്കുന്നത്.

മാനദണ്ഡങ്ങള്‍
ആശുപത്രികള്‍ക്കുള്ള മാനദണ്ഡപ്രകാരം ഓരോ ഓപ്പറേഷന് തിയറ്ററുകളും എല്ലാ ആഴ്ചയിലും കഴുകുകയും പുകയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ കല്‍വ ആശുപത്രിയില്‍ ഇക്കാര്യങ്ങള്‍ പാലിക്കാറില്ലെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഡോക്ടര്‍ വീഡിയോ അയച്ചു നല്‍കിയതിനെ തുടര്‍ന്ന് പുകയിടുന്നതിനായി ഓപ്പറേഷന് തിയേറ്റര്‍ അടച്ചിട്ടു.

നടപടി ഉടന്‍
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രി ഡീന്‍ സി മിത്ര സംഭവത്തിന് വിശദീകരണവുമായി രംഗത്തെത്തി. ഓപ്പറേഷന് തിയറ്ററിനും വരാന്തയ്ക്കുമിടയില് ഭക്ഷ്യാവശിഷ്ടങ്ങളുള്ളത് കീടങ്ങളെ ആകര്‍ഷിക്കുന്നതെന്നും ഉടന്‍ നടപടിയെടുക്കുമെന്നും ഡീന്‍ വ്യക്തമാക്കി.

ആവര്‍ത്തിയ്ക്കപ്പെടുമ്പോള്‍
രണ്ടാഴ്ചയ്ക്ക് മുമ്പ് മറ്റൊരു ഡോക്ടര്‍ ഓപ്പറേഷന് തിയറ്ററില്‍ പാറ്റയെ കണ്ടതിന്റെ തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിനെ അറിയിക്കാതെ ഇവയെ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications