കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഞ്ചക്ഷനെ തുടര്‍ന്ന് അണുബാധ; രോഗി മരിച്ചു, വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

മുംബൈ: ഇഞ്ചക്ഷനു ശേഷം അണുബാധയെ തുടര്‍ന്ന് രോഗി മരിച്ച കേസില്‍ മുംബൈ പോലിസ് 'ഡോക്ടറെ' അറസ്റ്റ് ചെയ്തു. പ്രതാപ് ആനന്ദ ജാദവ് (25) എന്ന തൊഴിലാളി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കിഴക്കന്‍ മുംബൈയിലെ താമസക്കാരനായ ഷഹ്ബാസ് ആലം സിദ്ദിഖി(36)യെയാണ് പിടികൂടിയത്.

പനിയെ തുടര്‍ന്ന് നവംബര്‍ അഞ്ചിനാണ് ജാദവ് ആലമിനെ കാണാനെത്തിയത്. ഇഞ്ചക്ഷന്‍ നല്‍കി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ഇഞ്ചക്ഷന്‍ ചെയ്ത ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം ഇയാള്‍ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. എന്നാല്‍ വേദനയെ കുറിച്ച് പേടിക്കേണ്ടതില്ലെന്നും ഏതാനും ദിവസം കൂടി വേദന കാണുമെന്നുമായിരുന്നു ആലമിന്റെ മറുപടി.

Doctor

അണുബാധ കൂടിയതിനെ തുടര്‍ന്ന് ജാദവിനെ തൊട്ടടുത്തുള്ള ആശുപത്രിയികളിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെന്ന് പരാതിയുണ്ട്. ഒടുവില്‍ സെന്‍ട്രല്‍ മുംബൈയിലുള്ള കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തെറ്റായ ഇഞ്ചക്ഷന്‍ നല്‍കിയതാണ് മരണത്തിനു കാരണമെന്ന് വ്യക്തമായി. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവന്നു. ഇത്രയും കാലം ഡോക്ടറായി സേവനം നടത്തുന്ന ആലമിനെ ഒരു മെഡിക്കല്‍ ഡിഗ്രി പോലും ഇല്ല-ഡിയോണര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദത്താ ഷിന്‍ഡെ അറിയിച്ചു.

English summary
A 25-year-old patient allegedly died due to infection caused by an injection given to him by a "doctor" who was later arrested, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X