പ്രഗ്യ സിംഗ് ഠാക്കൂറിന് വധഭീഷണി: മഹാരാഷ്ട്രയില്‍ നിന്നും ഡോക്ടറെ കസ്റ്റഡിയിലെടുത്തു
ഔറംഗാബാദ്: ബിജെപി എംപിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന് ഭീഷണിക്കത്ത് അയച്ച സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയില്‍ നിന്നുള്ള ഡോക്ടറെയാണ് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. നാന്ദേഡ് ജില്ലയിലെ ധനേഗാവില് ക്ലിനിക് നടത്തുന്ന ഡോ. സയ്യിദ് അബ്ദുള്‍ റഹ്മാന് ഖാന് ആണ് കത്തുകളയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇത്വാര പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രദീപ് കാക്കഡെ സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ധനേഗാവില് നിന്ന് ഖാനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുക്കുന്നത്.
മേഗന് മര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും തീരുമാനത്തെ പിന്തുണച്ച് ബ്രിട്ടീഷ് രാജ്ഞി
ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനാണ് അന്വേഷണ സംഘത്തെ സഹായിച്ചത്. കത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ ഖാന് ഔറംഗാബാദ്, നാഗ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തതായി സംഘം കണ്ടെത്തി. പ്രഗ്യയുടെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 326, 507 എന്നിവ പ്രകാരം ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മനപ്പൂര്‍വ്വം അപായപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷനിലാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മൂന്ന് മാസമായി ഖാന് പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്റെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഖാന് കത്തെഴുതിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് അന്നും ഖാനെ അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല സഹോദരനെ ആക്രമിച്ച കേസിലും ഖാന് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. പ്രഗ്യാ സിംഗ് താക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കെതിരെ വധഭീഷണിയുമായി രാസവസ്തുക്കള്‍ അടങ്ങിയ കത്ത് കഴിഞ്ഞ ആഴ്ചയാണ് പ്രഗ്യയുടെ ഭോപ്പാലിലെ വസതിയിലെത്തിയത്. കത്തിനകത്ത് ഇവരുടെ ഫോട്ടോകള്‍ വെട്ടി മുറിച്ച രീതിയിലായിരുന്നു. ഇതേതുടര്‍ന്ന് എംപി മധ്യപ്രദേശ് പൊലീസില്‍ പരാതി നല്കി. നാല് ഭീഷണിക്കത്തുകളില് ചിലത് ഉറുദുവില്‍ എഴുതിയവയുമുണ്ടായിരുന്നു.