കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കൊല്ലാന്‍ സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം, ഫോണ്‍ കോള്‍ റെക്കോര്‍ഡ്!

  • By ഭദ്ര
Google Oneindia Malayalam News

ആഗ്ര: ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസത്തില്‍ ഞെട്ടിക്കുന്ന സംഭവമാണുണ്ടായത്. ടിബി രോഗിയായ 18 കാരനെ രക്തസ്രാവമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സീനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറോട് മരുന്ന് നല്‍കി കൊല്ലാന്‍ നിര്‍ദേശം നല്‍കി.

അള്‍സറിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായാണ് മുകേഷ് പ്രജാപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അമിതമായ വയറുവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. സീനിയര്‍ ഡോക്ടറായ സ്വേതങ് പ്രകാശിനെ രോഗിയുടെ പിതാവ് തീക്കം പ്രജാപതി ഫോണില്‍ വിളിക്കുകയും മകന്റെ അവസ്ഥ അറിയിക്കുകയും ചെയ്തു.

 doctor356

ഡോക്ടര്‍ പ്രകാശ് ജൂനിയര്‍ ഡോക്ടറായ അഭിഷേകിന് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഡോക്ടര്‍ സംസാരിച്ച കാര്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് അറിയുന്നില്ലായിരുന്നു. സീനിയര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം രോഗിയെ അഡ്മിറ്റ് ചെയ്യുകയും രക്തം എത്രയും വേഗം സംഘടിപ്പിക്കാന്‍ വീട്ടുക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

രാത്രിയില്‍ രക്തം സംഘടപ്പിക്കാന്‍ വീട്ടുക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് മുകേഷ് മരിച്ചെന്ന് ഡോക്ടര്‍ അറിയിച്ചത്. മകന്റെ മരണ ശേഷമാണ് ഫോണിലെ റെക്കോര്‍ഡിങ് കേള്‍ക്കുന്നത്. രോഗിയെ എത്രയും വേഗം അഡ്മിറ്റ് ചെയ്യാനും, മരുന്ന് മാറ്റി നല്‍കി കൊല്ലാനും നിര്‍ദേശം നല്‍കി. വീട്ടുക്കാരോട് രക്തം അത്യാവശ്യമാണെന്ന് അറിയക്കാനും ഡോക്ടര്‍ പറഞ്ഞിരുന്നു. സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം ഡോക്ടര്‍ അഭിഷേക് അനുസരിക്കുകയായിരുന്നു.

മരുന്ന് മാറ്റി കുത്തിവെച്ചാണ് രോഗി മരിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണിലെ റെക്കോര്‍ഡ് വോയ്‌സ് പ്രകാരം എംഎം ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കി. സംഭവത്തെ കുറിച്ച് മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റും അന്വേഷിച്ച് വരികയാണ്.

English summary
A senior doctor at Agra's SN Medical College has been caught on tape allegedly telling his junior colleague, who refused to admit a TB patient dying of a bleeding stomach ulcer, that he could "kill the man, make it so difficult that he leaves on his own, but just admit him".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X