പ്രമുഖ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി; നഗ്ന ചിത്രങ്ങളെടുത്തു!! തട്ടിയത് 14 ലക്ഷം, കൂടെ 'പോലീസും'

  • Posted By:
Subscribe to Oneindia Malayalam

മംഗലൂരു: സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമ്പന്നരെയും പ്രമുഖരെയും വലവീശി പിടിക്കുന്ന സംഘങ്ങള്‍ ശക്തിപ്പെടുന്നു. കാസര്‍കോട്, മംഗലാപുരം കേന്ദ്രീകരിച്ച് ഇത്തരം നിരവധി സംങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പന്നനായ ഒരു ഡോക്ടറെ വലയിലാക്കിയ സംഘം കഴിഞ്ഞദിവസം തട്ടയിത് ലക്ഷങ്ങളാണ്.

യുവതി ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പണം തട്ടിയത്. 14 ലക്ഷം രൂപ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി ഇവര്‍ കൈക്കലാക്കി. നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും സംഘം ഡോക്ടറെ സമീപിച്ചതോടെയാണ് സ്ഥിതിഗതികള്‍ മാറിയത്.

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

ഒബ്‌റോണ്‍ മാളിലെ തീ...ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! ഏദന്‍തോട്ടം കണ്ടിരുന്നവര്‍ ഇറങ്ങിയോടി!!

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു!!! ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

ഡോക്ടറുമായി ബന്ധം സ്ഥാപിച്ചു

ഡോക്ടറുമായി ബന്ധം സ്ഥാപിച്ചു

ഈ മാസം മൂന്നിനാണ് നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറെ സംഘം സമീപിച്ചത്. മുന്‍ പരിചയമുള്ള പോലെ സംസാരിച്ചു. പല തവണ വീണ്ടും കണ്ടു. ഈ ബന്ധം വഴി ഡോക്ടറെ വലയിലാക്കിയ സംഘം അദ്ദേഹം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്.

അധോലോക സംഘം

അധോലോക സംഘം

സംഭവത്തില്‍ അധോലോക സംഘത്തിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു യുവതി ഉള്‍പ്പെടെ ഏഴ് പേരാണ് ഹണി ട്രാപ് സംഘത്തിലുള്ളത്. വീണ്ടും പണം ആവശ്യപ്പെട്ട് സംഘം സമീപിച്ചതോടെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

നാരായണ സാലിയാന്‍ നേതാവ്

നാരായണ സാലിയാന്‍ നേതാവ്

നാരായണ സാലിയാന്‍ എന്നയാണ് ഏഴംഗ സംഘത്തിന്റെ നേതാവെന്ന് പോലീസ് പറഞ്ഞു. മംഗളൂരു കേന്ദ്രീകരിച്ച് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അധോലോക സംഘത്തിന്റെ തലവന്‍ മുത്തപ്പറായിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് നാരായണ സാലിയാന്‍.

സ്ത്രീയെ ഡോക്ടറുടെ കാറില്‍ കയറ്റി

സ്ത്രീയെ ഡോക്ടറുടെ കാറില്‍ കയറ്റി

നാരായണ സാലിയാന്‍, ഉള്ളാള്‍ സ്വദേശി മുഹമ്മദ്, സാദിഖ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇവരോടൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അവര്‍ ചേര്‍ന്നാണ് ഡോക്ടറെ കുടുക്കിയത്. ഡോക്ടറുമായി പരിചയം സ്ഥാപിച്ച ഇവര്‍ സ്ത്രീയെ ഡോക്ടറുടെ കാറില്‍ കയറ്റി വിടുകയായിരുന്നു.

ഇരയായത് മികച്ച പ്രഫഷനല്‍

ഇരയായത് മികച്ച പ്രഫഷനല്‍

സമ്പന്നനും മികച്ച പ്രഫഷനലുമാണ് ഹണിട്രാപിന് ഇരയായ ഡോക്ടര്‍. ഇയാളെ നേരത്തെ അറിയാമെന്നും ഫ്‌ളാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് വന്നതെന്നുമായിരുന്നു സംഘം ധരിപ്പിച്ചത്. മുഹമ്മദും മറ്റു ചിലരുമാണ് ഡോക്ടറെ ആദ്യം സമീപിച്ചത്.

സംഘം അടവ് മാറ്റുന്നു

സംഘം അടവ് മാറ്റുന്നു

മെയ് മൂന്നിന് വീണ്ടും സംഘം ഡോക്ടറെ കണ്ടു. മുഹമ്മദും സാദിഖും ഒരു യുവതിയുമാണ് കാദ്രിയിലെ ഹോട്ടലില്‍ വച്ച് അന്ന് ഡോക്ടറുമായി സംസാരിച്ചത്. ചര്‍ച്ചയ്ക്ക് ശേഷം കൂടെയുള്ള യുവതിയെ പോകുന്ന വഴിക്ക് താമസ സ്ഥലത്ത് ഇറക്കാമോ എന്ന് സംഘം ആരാഞ്ഞു. ഡോക്ടര്‍ സമ്മതിക്കുകയും ചെയ്തു.

പോലീസ് വേഷത്തില്‍ കാര്‍ തടഞ്ഞു

പോലീസ് വേഷത്തില്‍ കാര്‍ തടഞ്ഞു

ഡോക്ടറും യുവതിയും കാറില്‍ പോകുമ്പോഴാണ് സെന്റ് ആഗ്നസ് കോളജിന് സമീപം വച്ച് പോലീസ് വേഷത്തിലെത്തിയ സംഘത്തിലെ മറ്റുള്ളവലര്‍ കാര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവരെ സോമേശ്വറിലേക്ക് കൊണ്ടുപോയി. ഒരു വീട്ടിലെത്തിച്ച ഡോക്ടറെയും യുവതിയെയും നഗ്നരാക്കുകയായിരുന്നു.

നഗ്നഫോട്ടോകള്‍ എടുത്തു

നഗ്നഫോട്ടോകള്‍ എടുത്തു

നിര്‍ബന്ധിച്ച് നഗ്നരാക്കിയ ശേഷം നിരവധി ഫോട്ടോകളെടുത്തു. ഇത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇവിടെ വച്ച് തന്നെ ഓണ്‍ലൈന്‍ ഇടപാട് വഴി 14 ലക്ഷം രൂപ സംഘം കൈക്കലാക്കി.

വീണ്ടും പണം ആവശ്യപ്പെട്ടു

വീണ്ടും പണം ആവശ്യപ്പെട്ടു

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിക്കുകയായിരുന്നു. ഇത്തവണ 25 ലക്ഷം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് തുടര്‍ന്നാല്‍ തിരിച്ചടിയാകുമെന്ന് തോന്നിയ ഡോക്ടര്‍ വിഷയം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘങ്ങള്‍ക്ക് മലയാളി ബന്ധം

സംഘങ്ങള്‍ക്ക് മലയാളി ബന്ധം

മൈസൂര്‍ കേന്ദ്രീകരിച്ചും സമാനമായ രീതിയില്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വശീകരിച്ച് പ്രമുഖരെ വലയിലാക്കുന്ന സംഘം രഹസ്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തുകയാണ് ചെയ്യുക. തുടര്‍ന്ന് പണം ആവശ്യപ്പെടും. മാനഹാനി ഭയന്ന് പണം നല്‍കും. മൈസൂരിലെ സംഘങ്ങള്‍ക്ക് കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ളവരുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

English summary
An incident of high tech prostitution racket which was able to extract Rs 14 lac from a doctor working for a leading hospital in the city has come to light with some delay. Kadri police, who registered this case, were able to crack it and arrest the culprits after the doctor, who was duped, filed a complaint.
Please Wait while comments are loading...