അപ്പോളോ ആശുപത്രിയിലെത്തിയത് ജയലളിതയുടെ മൃതദേഹം...ഡോക്ടര്‍ രാമസീത കുടുങ്ങി..!
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുമ്പോള്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് ജീവനുണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയ അപ്പോളോ മുന്‍ ഡോക്ടര്‍ രാമ സീതയെ പോലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോക്ടര്‍ രാമസീത വിവാദ പ്രസ്താവന നടത്തിയത്. ഇതേത്തുടര്‍ന്ന് രാമസീതയ്‌ക്കെതിരെ അപ്പോളോ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
Read Also: നടിയെ മൃഗീയമായി ആക്രമിച്ച പള്‍സറിന് വേണ്ടി കരുക്കള്‍ നീക്കിയത് ഇയാള്‍..!! അണിയറയിലെ കളികൾ !!
Read Also: യേശുവിനോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യും..!സ്വര്‍ഗത്തില്‍ പോയി ചായ കുടിക്കും ഈ പാസ്റ്റര്‍ !!

സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് പള്‍സ് ഉണ്ടായിരുന്നില്ല എന്നായിരുന്നു ഡോക്ടര്‍ രാമസീത അവകാശപ്പെട്ടിരുന്നത്. ഇതറിഞ്ഞുകൊണ്ടാണ് ജയലളിതയെ അപ്പോളോ ആശുപത്രി അധികൃതര്‍ ഐസിയുവിലേക്ക് മാറ്റിയതെന്നും ഡോക്ടര്‍ രാമസീത ആരോപിച്ചു. ജയലളിതയെ ആശുപത്രിയിലെത്തിച്ച് 20 ദിവസത്തിനകം മറീന ബീച്ചില്‍ ശവക്കല്ലറയുടെ നിര്‍മ്മാണം തുടങ്ങിയെന്നും രാമസീത ആരോപിച്ചിരുന്നു.












Click it and Unblock the Notifications