കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗർഭിണിയായ മുസ്ലീം സ്ത്രീക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ, കുഞ്ഞ് മരിച്ചു!! വിമർശനം

  • By Aami Madhu
Google Oneindia Malayalam News

റായ്പൂർ; മുസ്ലീം ആയതിനാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി ആരോപണം . രാജസ്ഥാനിലെ ഭരതാപൂർ ജില്ലയിലാണ് സംഭവം. തുടർന്ന് ജയ്പൂരിലേക്ക് കൊണ്ട് പോകും വഴി യുവതി ആംബുലൻസിൽ പ്രസവിച്ചു. എന്നാൽ കുഞ്ഞ് മരിക്കുകയായിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി രംഗത്തെത്തി.

സംഭവത്തെ കുറിച്ച് യുവതിയുടെ ഭർത്താവ് പറയുന്നത് ഇങ്ങനെ- ഗർഭിണിയായ ഭാര്യയേയും കൊണ്ട് ആദ്യം സിക്രിയിലാണ് പോയത്. അവിടെ നിന്നാണ് സർക്കാർ ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ ആസുപത്രിയിലെ ഡോക്ടർ ഞങ്ങൾ മുസ്ലീം ആയതിനാൽ ചികിത്സിക്കാൻ ആകില്ലെന്നും ജയ്പൂരിലേക്ക് പോകണമെന്നും നിർദ്ദേശിച്ചുവെന്ന് യുവതിയുടെ ഭർത്താവ് ഇർഫാൻ ഖാൻ പറഞ്ഞു. ആംബുലൻസിൽ പോയിക്കൊണ്ടിരിക്കുമ്പോൾ അവൾ പ്രസവിച്ചു. എന്നാൽ കുട്ടി മരിച്ചു, ഇർഫാൻ പറഞ്ഞു.

muswo

അതേസമയം സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി പ്രിൻസിപ്പൽ ഡോ രൂപേന്ദ്ര ഝാ പറഞ്ഞു. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ തലവനാണ് യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതെന്നാണ് വിവരം.അതിനിടെ വിഷയത്തിൽ ഡോക്ടർക്കെതിരെ സ്ഥലം എംഎൽഎയും ടൂറിസം മന്ത്രിയുമായ വിശ്വേന്ദ്ര സിംഗ് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരെ ടാഗ് ചെയ്താണ് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ്ങിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഡോക്ടറുടെ നടപടി അംഗീകരിക്കാനില്ല. ഇതൊരു മതേതര സംസ്ഥാനമാണ്. ഇത്തരം വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും, മന്ത്രി പറഞ്ഞു. ഡോക്ടർക്കെതിരേയും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഉദ്യോഗസ്ഥരെ സാധാരണ കുറ്റവാളികളായി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും വേണമെന്ന് ഒവൈസി പറഞ്ഞു.

നിരപരാധിയായ ഒരു കുട്ടിയുടെ മരണത്തിന് അവർ ഉത്തരവാദികളാണ്. ഇനി ചികിത്സ തേടുന്നത് ഞങ്ങൾ അവസാനിപ്പിക്കണമോ? മുസ്ലീം വിദ്വേഷം രാജ്യത്ത് ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്, ഒവൈസി പറഞ്ഞു. അതേസമയം ആരോപണം തെറ്റാണെന്ന വാജവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. യുവതിയുടെ നില ഗുരുതരമായതിനാലാണ് ജയ്പൂരിലെ ആശുപത്രിയിലേക്ക് നിർദ്ദേശിച്ചതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

'കത്തിക്കാൻ വൈറസ് രാക്ഷസൻ,സംഘികളുടെ തെറി, കാളപെറ്റുവെന്ന് പറയുമ്പോൾ കയറെടക്കുന്നവർ''കത്തിക്കാൻ വൈറസ് രാക്ഷസൻ,സംഘികളുടെ തെറി, കാളപെറ്റുവെന്ന് പറയുമ്പോൾ കയറെടക്കുന്നവർ'

'വൈദ്യുതി ഓഫാക്കിയാൽ പണി കിട്ടും,9 മിനിറ്റ് കഴിഞ്ഞാൽ പിന്നെ വൈദ്യുതി തിരിച്ചുവരില്ല''വൈദ്യുതി ഓഫാക്കിയാൽ പണി കിട്ടും,9 മിനിറ്റ് കഴിഞ്ഞാൽ പിന്നെ വൈദ്യുതി തിരിച്ചുവരില്ല'

ഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും? മെയിൻ സ്വിച്ച് ഓഫ് ചെയ്യണോ? കെഎസ്ഇബി പറയുന്നുഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും? മെയിൻ സ്വിച്ച് ഓഫ് ചെയ്യണോ? കെഎസ്ഇബി പറയുന്നു

English summary
Doctor refuses to admit pregnant woman because she's Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X