കൂട്ടബലാത്സംഗത്തിനിരയായ 16കാരി ഗര്‍ഭിണിയായിരുന്നു
കൊല്‍കത്ത: ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ ശേഷം ചുട്ടെരിക്കപ്പെട്ട 16 വയസുകാരിയായ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ്. യുവതി മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു എന്നും ഭ്രൂണം ശാസ്‌ത്രീയ പരിശോധനകള്‍ക്കായി അയച്ചിരിക്കുകയാണെന്നും മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.
ബലാത്സംഗത്തിനു ശേഷം യുവതിയെ തീകൊളുത്തിയ രണ്ടുപേര്‍ പോലീസ് കസ്‌റ്റടിയിലാണ്. യുവതിയുടെ മരണമൊഴിയനുസരിച്ച് അറസ്റ്റു ചെയ്‌ത ഇവര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസ് ചാര്‍ജ്ജ് ചെയ്‌തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അതി ദാരുണമായ അക്രമത്തിന് ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത് സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയം കലര്‍ത്താനുള്ള ശ്രമങ്ങളെ ചീഫ് സെക്രട്ടറി സഞ്ചയ് മിശ്ര ശക്തമായി എതിര്‍ത്തു. യുവതിയുടെ കുടുംബത്തിനു നീതി ലഭിക്കുന്നതിനായി എല്ലാതരത്തിലുമുള്ള നിയമ നടപടികളും കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം മൃതദേഹം അടക്കം ചെയ്‌തതു സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയമായ ഗൂഢാലോചനയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.












Click it and Unblock the Notifications