കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖ ധരിച്ച ഡോക്ടര്‍ക്ക് മര്‍ദ്ദനം; അമേരിക്കന്‍ യുവതി പൂനെയില്‍ പിടിയില്‍, പോലീസിനും മര്‍ദ്ദനം

Google Oneindia Malayalam News

പൂനെ: ബുര്‍ഖ ധരിച്ച ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ അമേരിക്കന്‍ യുവതി പിടിയില്‍. പൂനെയിലെ കന്റോണ്‍മെന്റ് ഭാഗത്തുള്ള ക്ലവര്‍ സെന്ററില്‍ വച്ചാണ് 27കാരിയായ ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. അമേരിക്കന്‍ യുവതിക്കെതിരെ ഡോക്ടര്‍ പരാതി നല്‍കി. മുസ്ലിമാണോ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Burqa

അമേരിക്കന്‍ എംബസിയെ പോലീസ് വിവരം അറിയിച്ചു. പോലീസുകാരോടും അമേരിക്കന്‍ യുവതി മോശമായി പെരുമാറി. ചീത്ത വിളിക്കുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചു. അവരെയും യുവതി ചീത്തവിളിച്ചുവെന്ന് പോലീസ് ഓഫീസര്‍മാര്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചുസൗദി അറേബ്യയില്‍ വന്‍ അഴിച്ചുപണി; അരാംകോ കമ്പനി മേധാവിയെ മാറ്റി, ഊര്‍ജ വകുപ്പ് വിഭജിച്ചു

അമേരിക്കന്‍ യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കരുതുന്നത്. അമേരിക്കയില്‍ എവിടെയാണ് യുവതിയുടെ ജന്മസ്ഥലം എന്ന് എംബസി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. എന്നാല്‍ കൃത്യമായ മറുപടി അവര്‍ നല്‍കിയില്ല. പൂനെയിലെ കോണ്‍ദ്വയില്‍ മുസ്ലിം യുവാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത് എന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇന്ത്യന്‍ ശിക്ഷാ നിയമം 323, 504 വകുപ്പുകള്‍ പ്രകാരമാണ് അമേരിക്കന്‍ യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. 323 വകുപ്പ് പ്രകാരം ഇവരെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ സാധിക്കില്ല. കോടതി അനുമതി നേടിയ ശേഷം മാത്രമേ പോലീസിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അപമാനിച്ചു എന്നതാണ് 504 വകുപ്പ്.

English summary
Doctor Wearing Burqa Assaulted by American Woman in Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X